കേരളം
വിഷു കൈനീട്ട വിവാദം; വിമർശിക്കുന്നവർ ദ്രോഹികൾ;കാൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി
വിഷുക്കൈനീട്ട വിവാദത്തിൽ വിമർശകർക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ഗോപി. തന്നെ വിമർശിക്കുന്നവർ ദ്രോഹികളാണ്. വിമർശകരെ ആര് നോക്കുന്നു. അവരോട് പോകാൻ പറ എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കൈനീട്ടം കൊടുക്കുമ്പോൾ ആരോടും തന്റെ കാലിൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. നിർബന്ധപൂർവ്വം ചെയ്യാനും പറഞ്ഞിട്ടില്ല.
അങ്ങനെ ഉണ്ടെങ്കിൽ തെളിയിക്കാൻ വിമർശകർക്ക് വെല്ലുവിളിയും ഉണ്ട്. സുരേഷ് ഗോപിയിൽ നിന്ന് വിഷുക്കൈ നീട്ടം വാങ്ങിയവർ കാൽ തൊട്ട് വന്ദിക്കുന്നത് കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. ഭക്തർക്ക് കൊടുക്കാനായി സുരേഷ് ഗോപി വടക്കുംനാഥ ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തിക്ക് പണം നൽകിയതും വിവാദമായിരുന്നു
തൃശ്ശൂരിൽ കർഷകരെ ഇറക്കി വിട്ടതിനു പിന്നിൽ രാഷ്ട്രീയക്കാർ ആണെന്ന് സുരേഷ് ഗോപി പറഞ്ഞു. കാർഷിക നിയമം ശക്തമായി തിരിച്ചു വരും. കർഷകർ തന്നെ അത് ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ കൈനീട്ട വിവാദത്തിൽ എംപിക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തിയിരുന്നു.
തൃശൂർ വടക്കുംനാഥ ക്ഷേത്ര മേൽശാന്തി സുരേഷ് ഗോപി നൽകിയ പണം ഉപയോഗിച്ച് കൈനീട്ടം നൽകുന്ന നടപടിക്കെതിരെയാണ് ദേവസ്വം ബോർഡ് രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളിൽ നിന്നുള്ള പണം കൊണ്ട് മേൽശാന്തിമാർ കൈനീട്ടം നൽകരുതെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പറഞ്ഞതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ കൈനീട്ട സമരം.