Connect with us

കേരളം

സാമ്പത്തിക ഞെരുക്കമെന്ന് കേരളം; ഇടപെട്ട് സുപ്രീംകോടതി

Published

on

Untitled design (17)

വായ്പപരിധിയുള്‍പ്പടെ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് സമൻസ് അയച്ചു. കേരളത്തിന്റ സ്യൂട്ട് ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് സമൻസ് അയച്ചത്. സംസ്ഥാനത്ത് ശമ്പളമോ പെന്‍ഷനോ കൊടുക്കാന്‍ കഴിയാത്ത തരത്തിലുള്ള സാമ്പത്തിക ഞെരുക്കമാണെന്ന് കേരളത്തിന് വേണ്ടി കപില്‍ സിബല്‍ സുപ്രീംകോടതിയെ അറിയിച്ചു.

അടിയന്തിരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കണക്കിലെടുത്ത് കേസ് 25ന് പരിഗണിക്കും. കേന്ദ്ര–സംസ്ഥാന തര്‍ക്കങ്ങളില്‍ സുപ്രീംകോ‍ടതിക്ക് ഇടപെടാമെന്ന് പരാമര്‍ശിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 131ആം പ്രകാരമാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. സ്യൂട്ട് ഹർജി ഭരണഘടന ബെഞ്ച് പരിഗണിക്കേണ്ട വിഷയം ആണെന്ന് കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് ഇതിനോട് യോജിച്ചു. സംസ്ഥാനത്തിനായി സ്റ്റാന്റിംഗ് കോൺസൽ സി കെ ശശിയും ഹാജരായി. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ സംസ്ഥാനത്തിന് 26,000 കോടി രൂപ ആവശ്യമാണെന്നും ഹർജിയിൽ സംസ്ഥാനം വ്യക്തമാക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version