ദേശീയം
വാക്സിൻ നയത്തിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം ചോർന്നതിൽ അതൃപ്തിയുമായി സുപ്രീംകോടതി
വാക്സിൻ നയവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ സത്യവാങ്മൂലം ചോർന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. ഇക്കാര്യത്തിൽ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ സുപ്രീംകോടതി വാക്കാൽ അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. വാക്സിൻ നയത്തിൽ കോടതി ഇടപെടരുതെന്നായിരുന്നു സത്യവാങ്മൂലം.
വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്നതിനെ തുടർന്നാണ് വിമർശനം. കേന്ദ്രത്തോട് വിശദമായ സത്യവാങ് മൂലം നൽകണമെന്നാവശ്യപ്പെട്ടായിരുന്ന സുപ്രീംകോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്. ഇത് പ്രകാരം കേന്ദ്രം നൽകിയ സത്യവാങ്മൂലം ഇന്ന് രാവിലെ മാത്രമാണ് ലഭിച്ചതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. പക്ഷെ ഒരു ഇംഗ്ലീഷ് പത്രത്തിലൂടെ സത്യവാങ് മൂലത്തിന്റെ വിശദാംശങ്ങൾ നേരത്തേ അറിയാനായെന്നും ജസ്റ്റിസ് വിമർശനാത്മകമായി പറഞ്ഞു.
കേരളം വില കൊടുത്തു വാങ്ങുന്ന വാക്സീൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്നെത്തുന്നത്. കൊവിഷീൽഡാണ് കേരളം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും.
ഒരു കോടി ഡോസ് വാക്സീൻ കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഗുരുതര രോഗികൾക്കും, സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്കുമായിരിക്കും മുൻഗണനയെന്നാണ് സർക്കാർ അറിയിക്കുന്നത്. 75 ലക്ഷം ലക്ഷം കൊവിഷീൽഡും 25 ലക്ഷം കൊവാക്സീൻ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.