Connect with us

കേരളം

ശബരിമല യുവതീപ്രവേശനം ഉള്‍പ്പെടെയുള്ള കേസുകളില്‍ വാദം കേള്‍ക്കല്‍; തീയതി തീരുമാനം ഈ മാസം 12ന്

Himachal Pradesh Himachal Pradesh cloudburst 2023 10 06T143045.567

ശബരിമല യുവതീപ്രവേശന കേസ് അടക്കം 7, 9 അംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ അടുത്ത ആഴ്ച ലിസ്റ്റ് ചെയ്യുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഈ കേസുകളില്‍ വാദം കേള്‍ക്കുന്ന തീയതി സംബന്ധിച്ച് ഈ മാസം 12ന് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

നിലവില്‍ വിവിധ വിഷയങ്ങളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഏഴംഗ, ഒന്‍പതംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി അടക്കം അടുത്തയാഴ്ച തീരുമാനിക്കുമെന്ന് മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. അടുത്തയാഴ്ച ഏഴംഗ, ഒന്‍പതംഗ ഭരണഘടനാ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ ലിസ്റ്റ് ചെയ്യും. ഈ കേസുകളില്‍ വാദം കേള്‍ക്കുന്ന തീയതി സംബന്ധിച്ച് ഈ മാസം 12ന് തീരുമാനിക്കുമെന്നാണ് തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസ് അറിയിച്ചത്.

ശബരിമല യുവതീപ്രവേശന കേസ് നിലവില്‍ ഒന്‍പതംഗ ബെഞ്ചിന്റെ പരിഗണനയിലാണ്. വിവിധ ഹര്‍ജികള്‍ ഒന്‍പതംഗ ബെഞ്ചുകളുടെ പരിഗണനയ്ക്ക് വരുമ്പോള്‍ സ്വാഭാവികമായി ശബരിമല യുവതീപ്രവേശന കേസും പരിഗണനയ്ക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്ന ഒരു കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരുന്നു. ഇനിയും ചില ഹര്‍ജികള്‍ കൂടി ഏഴംഗ ബെഞ്ചിന്റെ മുന്നിലുണ്ട്. ഏഴംഗ ബെഞ്ചിന് മുന്നിലുള്ള ഹര്‍ജികളിന്മേല്‍ വാദം പൂര്‍ത്തിയാക്കി വിധി പറഞ്ഞ് കഴിഞ്ഞാല്‍ ഒന്‍പതംഗ ബെഞ്ചുകളുടെ മുന്നിലുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിലേക്ക് സുപ്രീംകോടതി നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version