Connect with us

കേരളം

ആലപ്പുഴ ജില്ലയിൽ കൂടുതൽ പഞ്ചായത്തുകളിൽ അതിതീവ്ര വ്യാപനം

Untitled design 25 scaled

ആലപ്പുഴ ജില്ലയിൽ പ്രതിവാര കോവിഡ് 19 പരിശോധന നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് ഓഗസ്റ്റ് നാലു വരെ ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ജില്ല കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവായി. ജൂലൈ 22 മുതൽ 28 വരെയുള്ള പ്രതിവാര ടി.പി.ആർ. നിരക്കിനെ അടിസ്ഥാനമാക്കിയാണ് വ്യാഴാഴ്ച മുതൽ(ജൂലൈ 29) നിയന്ത്രണങ്ങളും ഇളവുകളും ഏർപ്പെടുത്തിയിട്ടുള്ളത്. ടി.പി.ആർ. അഞ്ചു ശതമാനത്തിൽ താഴെയുള്ള വ്യാപനം കുറഞ്ഞ സ്ഥലങ്ങളെ എ വിഭാഗത്തിലും അഞ്ചു മുതൽ 10 ശതമാനം വരെയുള്ള മിതവ്യാപനമുള്ള സ്ഥലങ്ങളെ ബി വിഭാഗത്തിലുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള അതിവ്യാപനമുള്ള സ്ഥലങ്ങളെ സി വിഭാഗത്തിലും 15 ശതമാനത്തിനു മുകളിലുള്ള അതിതീവ്രവ്യാപനമുള്ള സ്ഥലങ്ങളെ ഡി വിഭാഗത്തിലുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
എ വിഭാഗത്തിൽ ഏഴു പഞ്ചായത്തുകളും ബി വിഭാഗത്തിൽ മൂന്നു നഗരസഭയടക്കം 46 തദ്ദേശസ്ഥാപനങ്ങളും സി വിഭാഗത്തിൽ മൂന്നു നഗരസഭയടക്കം 17 തദ്ദേശസ്ഥാപനങ്ങളും ഡി വിഭാഗത്തിൽ എട്ട് പഞ്ചായത്തുകളും ഉൾപ്പെടുന്നു. ജില്ലയിൽ ഏറ്റവും കുറഞ്ഞ ടി.പി.ആർ. നിരക്ക് കൈനകരി പഞ്ചായത്തിലാണ്- 3.06 ശതമാനം. 22.15 ശതമാനമുള്ള മണ്ണഞ്ചേരി പഞ്ചായത്തിലാണ് ഏറ്റവും ഉയർന്ന ടി.പി.ആറുള്ളത്.

കഴിഞ്ഞ പ്രതിവാര കണക്കിലും മണ്ണഞ്ചേരിയിലായിരുന്നു ജില്ലയിലെ ഉയർന്ന ടി.പി.ആർ. രേഖപ്പെടുത്തിയത്. സർക്കാർ വിവിധ വിഭാഗങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും. ശനി, ഞായർ(ജൂലൈ 31, ഓഗസ്റ്റ് 1) തീയതികളിൽ പൂർണ ലോക്ഡൗൺ ആയിരിക്കും. പൂർണലോക്ഡൗണിൽ അനുവദനീയമായ പ്രവർത്തനങ്ങളേ ഈ ദിവസങ്ങളിൽ അനുവദിക്കൂ. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കും.

എ വിഭാഗം

കൈനകരി-3.06
അമ്പലപ്പുഴ വടക്ക്-3.10
ചമ്പക്കുളം-3.31
മുട്ടാർ-3.74
തലവടി-3.78
വീയപുരം-3.99
കടക്കരപ്പള്ളി-4.97

ബി വിഭാഗം

നഗരസഭ:
ചെങ്ങന്നൂർ -7.83
ചേർത്തല-9.47
മാവേലിക്കര-9.76

പഞ്ചായത്തുകൾ:
തൈക്കാട്ടുശേരി-5.08
കുമാരപുരം-5.44
നീലംപേരൂർ-5.85
പള്ളിപ്പാട്-6.13
അമ്പലപ്പുഴ തെക്ക്-6.30
രാമങ്കരി-6.43
തുറവൂർ-6.49
വള്ളികുന്നം-6.64
കോടംതുരുത്ത്-6.65
തൃക്കുന്നപ്പുഴ-6.67
നെടുമുടി-6.98
പുന്നപ്ര തെക്ക്-7.18
ചെറുതന-7.63
വെളിയനാട്-7.77
പെരുമ്പളം-7.80
എഴുപുന്ന-7.98
ദേവികുളങ്ങര-8.14
നൂറനാട്-8.27
കഞ്ഞിക്കുഴി-8.31
ചെട്ടികുളങ്ങര-8.34
പാണ്ടനാട്-8.41
ചെറിയനാട്-8.47
ബുധനൂർ-8.48
ചേപ്പാട്-8.76
കാർത്തികപ്പള്ളി-8.77
ആര്യാട്-8.96
തകഴി-8.97
മാന്നാർ-9.02
കുത്തിയതോട്-9.04
മാവേലിക്കര തെക്കേക്കര-9.07
പാലമേൽ-9.12
ചെന്നിത്തല തൃപ്പെരുന്തുറ-9.15
ചിങ്ങോലി-9.18
മുതുകുളം-9.35
അരൂർ-9.35
മാവേലിക്കര താമരക്കുളം-9.42
കരുവാറ്റ-9.63
എടത്വാ-9.64
ആല-9.79
കാവാലം-9.85
പാണാവള്ളി-9.89
പുലിയൂർ-9.94
അരൂക്കുറ്റി-9.97

സി വിഭാഗം

നഗരസഭ:
ആലപ്പുഴ-12.01
ഹരിപ്പാട്-12.35
കായംകുളം-14.38

പഞ്ചായത്തുകൾ:
പുളിങ്കുന്ന്-10.47
ചുനക്കര-10.67
ആറാട്ടുപുഴ-10.73
തഴക്കര-10.77
മുഹമ്മ-10.85
ഭരണിക്കാവ്-10.90
തണ്ണീർമുക്കം-11.34
ചേർത്തല തെക്ക്-12.20
ചേന്നംപള്ളിപ്പുറം-12.43
വയലാർ-13.39
കണ്ടല്ലൂർ-14.15
മുളക്കുഴ-14.25
കൃഷ്ണപുരം-14.54
തിരുവൻവണ്ടൂർ-14.60

ഡി വിഭാഗം

വെൺമണി-16.08
പട്ടണക്കാട്-16.27
പുറക്കാട്-16.63
മാരാരിക്കുളം വടക്ക്-16.91
മാരാരിക്കുളം തെക്ക്-17.07
പത്തിയൂർ-18.76
പുന്നപ്ര വടക്ക്-18.86
മണ്ണഞ്ചേരി-22.15

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version