Connect with us

കേരളം

സണ്ണി ലിയോൺ പറ്റിച്ചു: വടകര സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചു:ഞാനും ആത്മഹത്യയുടെ വക്കിൽ : നഷ്ടം ഒന്നര കോടി രൂപ : ഷിയാസ്

Published

on

20210207 091347

ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യന്‍ ഡാന്‍സ് ഫിനാലെ പരിപാടിയുടെ കോഓര്‍ഡിനേറ്ററായ പെരുമ്ബാവൂര്‍ സ്വദേശി ഷിയാസ്. 2019ലെ പരിപാടിയില്‍ നിന്ന് പിന്‍മാറിയത് സണ്ണി ലിയോണ്‍ തന്നെയാണെന്നും സംഘാടകര്‍ വാക്ക് പാലിച്ചില്ലെന്ന താരത്തിന്റെ മറുപടി എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ഷിയാസ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

പരിപാടിയുടെ തലേദിവസം രാത്രി 9 മണിക്ക് പണം വാങ്ങിയ സണ്ണി 11.21ന് പരിപാടിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഒന്നര കോടിയിലേറെ രൂപയാണ് പരിപാടിക്ക് വേണ്ടി മുടക്കിയത്. പരിപാടി മുടങ്ങിയതോടെ സാമ്ബത്തികബാധ്യതമൂലം പണം മുടക്കിയ വടകര സ്വദേശിനിയായ യുവതി ആത്മഹത്യാശ്രമം നടത്തി. വീട്ടുകാര്‍ കണ്ടത് കൊണ്ടാണ് കൂടുതലൊന്നും സംഭവിക്കാതിരുന്നത്.

ആദ്യമായി നടത്താനിരുന്ന പരിപാടിയായിരുന്നു അത്. കടം കയറി എന്റെ വീടും ജപ്തി ഭീഷണിയിലാണ്. ബാധ്യതകള്‍ കാരണംം ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ആത്മഹത്യയുടെ വക്കിലാണ്. ഇപ്പോഴും ഹൈക്കോടതിയില്‍ നിന്നുള്ള മുന്‍കൂര്‍ ജാമ്യത്തിലാണ് പുറത്തിറങ്ങി ജീവിക്കുന്നതെന്നും ഷിയാസ് പറഞ്ഞു.

പണം നഷ്ടപ്പെട്ട സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും രണ്ടു വര്‍്ഷമായി നടപടിയൊന്നുമില്ലായിരുന്നു. പിന്നീട് ഡിജിപിയെയും മുഖ്യമന്ത്രിയെയും കണ്ട ശേഷമാണ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസെടുപ്പിച്ചത്. കഴിഞ്ഞദിവസം സണ്ണി ലിയോണ്‍ കേരളത്തിലെത്തിയ ശേഷമാണ് പൊലീസ് മൊഴിയെടുക്കാന്‍ തയ്യാറായതെന്നും ഷിയാസ് പറഞ്ഞു. സണ്ണി ലിയോണിന്റെ നിസഹകരണമാണ് ഇത്രയേറെ സാമ്ബത്തികനഷ്ടമുണ്ടാകാന്‍ കാരണമായതെന്നും ഷിയാസ് പറഞ്ഞു.

അതേസമയം, ഷിയാസിന്റെ പരാതിയില്‍ ക്രൈബ്രാഞ്ചിന് മുന്നില്‍ സണ്ണി ലിയോണ്‍ മൊഴി നല്‍കി. താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്നും സംഘാടകരുടെ അസൗകര്യമാണ് കാരണമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. അഞ്ചു തവണ പരിപാടിക്കായി ഡേറ്റ് നല്‍കിയിട്ടും സംഘാടകന് പരിപാടി നടത്താന്‍ ആയില്ല. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.

29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ഷിയാസിന്റെ പരാതിയിലാണ് സണ്ണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. 2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി പണം തട്ടിയെന്നാണ് ഷിയാസിന്റെ പരാതി.

ജനുവരി അവസാന ആഴ്ച മുതല്‍ സണ്ണി ലിയോണ്‍ കേരളത്തിലുണ്ട്. കുടുംബസമേതമാണ് എത്തിയത്. ഒരു മാസം നടി കേരളത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഷൂട്ടിംഗ് സംബന്ധിച്ചാണ് കേരളത്തിലെത്തിയതെന്നാണ് സൂചന. അതിനിടെയാണ് ചോദ്യം ചെയ്യല്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version