Connect with us

ദേശീയം

സൂര്യന്റെ ഉപരിതലത്തിൽ സ്ഫോടനം; ഭൗമ കാന്തിക കൊടുങ്കാറ്റ് നാളെ ഭുമിയിൽ പതിച്ചേക്കും

നാളെ ഭൂമിയിൽ ഭൗമ കാന്തിക കൊടുങ്കാറ്റ് അനുഭവപ്പെടുമെന്ന് ശാസ്ത്രജ്ഞർ. സൂര്യനിൽ നിന്ന് പുറന്തള്ളപ്പെട്ട അത്യധികം ചൂടുള്ള കണങ്ങൾ നാളെ ഭൂമിയിൽ പതിക്കുന്നതിനാലാണിത്. സൂര്യന്റെ ഉപരിതലത്തിൽ നിന്നുള്ള ഏറ്റവും വലിയ സ്ഫോടനങ്ങളിലൊന്നാണ് കൊറോണൽ മാസ് എജക്ഷൻ.

ഈ കണങ്ങൾ ഭൂമിയുടെ കാന്തികമണ്ഡലത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതിനെയാണ് ഭൗമ കാന്തിക കൊടുങ്കാറ്റ് എന്ന് വിളിക്കുന്നത്. ഇവ ഉയർന്ന വേഗതയിൽ ഭൂമിയിലേക്ക് സഞ്ചരിക്കുകയാണെന്ന് കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.

ഇത് സഞ്ചാരപാതയിലെ ഉപഗ്രഹങ്ങളെയും, പവർ ഗ്രിഡുകൾ തുടങ്ങിയ മനുഷ്യനിർമ്മിത ഘടനകളെയും തകർക്കും. ഭൂമിയിൽ പതിക്കുമ്പോൾ നമ്മുടെ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തുക വരെ ചെയ്‌തേക്കും. “മാർച്ച് 28ന് സൂര്യന്റെ 12975, 12976 എന്നീ മേഖലകളിൽ നിന്ന് സൗരജ്വാലകൾ പുറത്തുവന്നു.

ഈ തീജ്വാലകൾ ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ പതിക്കുന്നതിനാൽ കൊറോണൽ മാസ് എജക്ഷൻ മുലമുണ്ടാകുന്ന നേരിയ ഭൂകാന്തിക കൊടുങ്കാറ്റുകൾക്ക് സാധ്യതയുണ്ട്. മാർച്ച് 31ന് 496 മുതൽ 607 കിലോമീറ്റർ/സെക്കൻഡ് വേ​ഗതയിൽ ഇത് ഭുമിയിൽ പതിക്കുമെന്നാണ് കരുതുന്നത്”, ബഹരാകാശ ശാസ്ത്ര സെന്ററിലെ ​ഗവേഷകർ ട്വിറ്ററിലൂടെ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version