Connect with us

കേരളം

സുധീര്‍ അപകടത്തില്‍ പെട്ടത് വീട് പണി നടക്കുന്നിടത്ത് നിന്ന് മടങ്ങുമ്പോള്‍; പ്രിയ അധ്യാപകന് വിട നല്‍കി സ്കൂള്‍

Screenshot 2024 03 21 171219

ടിപ്പർ‍ ലോറി അപകടത്തിൽ മരിച്ച ചാല വെക്കോഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ജിഎസ് സുധീറിന് കണ്ണീരിൽ കുതി‍ർന്ന അന്ത്യാജ്ഞലി. സുധീർ പഠിപ്പിച്ച സ്കൂളിൽ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ വിദ്യാർത്ഥികളും സഹപ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു.

തലസ്ഥാനത്തെ ഏറ്റവും പഴക്കം ചെന് ചാല സ്കൂളില്‍. എല്ലാ പ്രവർത്തനങ്ങള്‍ക്കും ഓടിനടക്കുന്ന അധ്യാപകനായിരുന്നു സുധീർ എന്ന് സഹപ്രവര്‍ത്തകരും കുട്ടികളും ഒരുപോലെ പറയുന്നു. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ സ്കൂളിൽ കുട്ടികള്‍ക്കായി എന്തിനും മുന്നിലുണ്ടാകുമായിരുന്ന അധ്യാപകൻ.

ഇന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്കായി ലാബ് സജ്ജമാക്കാൻ രാവിലെ എത്തുമെന്ന് പറഞ്ഞ് ഇന്നലെ ഇറങ്ങിയതായിരുന്നു സുധീർ. ഇന്ന് സ്കൂള്‍ ഏറ്റവുവാങ്ങിയത് പക്ഷേ അദ്ദേഹത്തിന്‍റെ ചേതനയറ്റ ശരീരമാണ്.

അധ്യാപക സംഘടനാ പ്രവർത്തൻ കൂടിയായിരുന്നു സുധീർ. ഇന്നലെ പനവിളയിൽ വച്ചാണ് ടിപ്പര്‍ ലോറിയുമായി സുധീര്‍ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് അപകടമുണ്ടായത്.

പട്ടത്ത് പുതുതായി നിർമ്മിക്കുന്ന വീട്ടിൽ പോയി മടങ്ങിവരവെയാണ് അപകടം. മങ്ങാട്ടുകടവിലെ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം ശാന്തികവാടത്തിൽ സംസ്കരിച്ചു. ഡിഎംഒ ഓഫീസിലെ ജീവനക്കാരി സ്മിതയാണ് സുധീറിന്‍റെ ഭാര്യ. മൂന്നാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു പെൺമക്കളുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version