ദേശീയം
സുബോധ് കുമാർ ജയ്‌സ്വാൾ സി ബി ഐ ഡയറക്ടർ
മഹാരാഷ്ട്ര മുൻ ഡി.ജി.പി സുബോധ് കുമാർ ജയ്‌സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. രണ്ടു വർഷത്തേക്കാണ് നിയമനം. സി.ഐ.എസ്.എഫ് ഡയറക്ടർ ജനറലായ സുബോധ് കുമാർ റോയിൽ ഒൻപത് വർഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ സംസ്ഥാന ഡിജിപി ലോക്‌നാഥ് ബഹ്ര ഉൾപ്പടെ 12 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്ന് സുബോധ് കുമാർ ജയ്‌സ്വാൾ, സശസ്ത്ര സീമാ ബൽ ഡി.ജി കെ ആർ ചന്ദ്ര, ആഭ്യന്തരമന്ത്രാലയം സ്‌പെഷ്യൽ സെക്രട്ടറി വി,എസ്..കെ കൗമുദി എന്നിവരാണ് അവസാനം തയ്യറാക്കിയ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.
വിരമിക്കാൻ ആറുമാസത്തിൽ താഴെ ഉള്ളവരെ പരിഗണിക്കേണ്ടതില്ല എന്ന സുപ്രീംകോടതി വിധി ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ..കെ..രമണ നിലപാടെടുത്തിരുന്നു,. ഇതിനെത്തുടർന്ന് കേന്ദ്രത്തിന് താല്പര്യമുണ്ടായിരുന്ന സി.ബി.ഐ മുൻ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന, എൻ.ഐ.എ മേധാവി വൈസി മോദി എന്നിവർ പുറത്തായി. വിരമിക്കാൻ ഒരു മാസമുള്ള ലോക്‌നാഥ് ബഹ്രയേയും ഇതേ കാരണത്താൽ ഒഴിവാക്കുകയായിരുന്നു.