Connect with us

കേരളം

സംസ്ഥാനത്ത് പടരുന്നത് അതിതീവ്ര വ്യാപനമുള്ള വൈറസ് വകഭേദമെന്ന് പഠനം

Published

on

covid human

കേരളത്തിലെ അതിതീവ്ര കൊവിഡ് വ്യാപനത്തിന് കാരണം ബി.1.1.617.2 എന്ന ഇന്ത്യന്‍ വകഭേ​ദമെന്ന് ജനിതക പഠനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി (ഐജിഐബി) നടത്തിയ പഠനത്തിന്റെതാണ് കണ്ടെത്തല്‍. അതീവ ഗുരുതരമായ ദക്ഷിണാഫ്രിക്കന്‍, ബ്രസീല്‍ വകഭേദങ്ങള്‍ കേരളത്തില്‍ വിരളമാണെന്ന ആശ്വാസകരമായ വിവരവും പഠനം പങ്കുവെക്കുന്നു.

കോഴിക്കോട്, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ആയിരുന്നു ജനിതക പഠനം. കൊറോണ വൈറസിന്റെ തീവ്രവ്യാപനശേഷിയുള്ള ഇന്ത്യന്‍ വകഭേദത്തെ ആണ് സാമ്പിളുകളില്‍ ഭൂരിപക്ഷത്തിലും കണ്ടെത്തിയത്.

കേരളത്തില്‍ നിന്ന് മാര്‍ച്ചില്‍ ശേഖരിച്ച സാമ്പിളുകള്‍ ജനിതക ശ്രേണീകരണം നടത്തിയപ്പോള്‍ യുകെ വകഭേദം പ്രബലമെന്നാണ് കണ്ടെത്തിയിരുന്നത്. തീവ്രവ്യാപന ശേഷിയില്‍ യുകെ വകഭേദത്തെക്കാള്‍ മുന്നിലാണ് ഇന്ത്യന്‍ വകഭേദം. 9 ജില്ലകളില്‍ നിന്നായി ഏപ്രിലില്‍ ശേഖരിച്ച സാമ്പിളുകളുടെ ഇപ്പോഴത്തെ ഫലം ഇതിന് മാറ്റം ഉണ്ടായെന്ന് വ്യക്തമാക്കുന്നു.

കേരളത്തില്‍ 7.3% മാത്രമായിരുന്നു ഇന്ത്യന്‍ വകഭേദം മാര്‍ച്ചില്‍ ഉണ്ടായിരുന്നത്. ബി.1.1.617 എന്നാണു പേരിട്ടിരുന്ന ഈ വകഭേദത്തിന് കഴിഞ്ഞ മാസം ചില ജനിതകമാറ്റങ്ങള്‍ ഉണ്ടായതായും പഠനം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഇതിനെ മൂന്നായി തിരിച്ചാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ യുകെ വകഭേദം ഇപ്പോഴും പ്രബലമായി കാണുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version