Connect with us

കേരളം

തുടര്‍ച്ചയായി മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച പ്ലസ്ടു വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

Published

on

110

തുടര്‍ച്ചയായി നാല് മണിക്കൂറോളം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച പ്ലസ്ടു വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. പുതുച്ചേരിയില്‍ വല്ലിയനൂരിലെ വി. മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്റെ മകന്‍ ദര്‍ശന്‍ (16) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് വിദ്യാര്‍ഥി മരിച്ചതെന്ന് പൊലീസ് പറയുന്നു.

ഓണ്‍ ലൈന്‍ ഗെയിം ആയ ‘ഫയര്‍ വാള്‍’ ആണ് ദര്‍ശന്‍ മൊബൈല്‍ ഫോണില്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച്‌ കളിച്ചിരുന്നതെന്ന് പിതാവ് പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. രാത്രി 11.40-ന് പിതാവ് മുറിയിലെത്തിയപ്പോള്‍ ദര്‍ശന്‍ അബോധാവസ്ഥയിലായിരുന്നു.

തുടര്‍ന്ന് ഉടന്‍ തന്നെ വീട്ടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ജിപ്‌മെര്‍ ആശുപത്രിയിലേക്കും കൊണ്ടു പോയി. ജിപ്‌മെറില്‍ നടത്തിയ പരിശോധനയില്‍ ദര്‍ശന്‍ മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു. ദര്‍ശന് മറ്റു അസുഖങ്ങളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം5 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം6 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം6 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം6 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം6 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം7 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം7 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം1 week ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം1 week ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version