Connect with us

കേരളം

തിരുവനന്തപുരത്ത് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം

Published

on

തിരുവനന്തപുരം ബാലരാമപുരം വെങ്ങാനൂരിൽ വിദ്യാര്‍ത്ഥിക്ക് ടൂട്ടോറിയൽ അധ്യാപകന്‍റെ മര്‍ദ്ദനം. വെങ്ങാനൂര്‍ ചാവടിനട സ്വദേശി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ശിവദത്തിനാണ് മര്‍ദ്ദനമേറ്റത്. വെങ്ങാനൂരിലെ യൂണിയൻ ടൂട്ടോറിയൽ അധ്യാപകനും സിപിഎം വെങ്ങാനൂര്‍ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ രാജയ്യനെതിരെ പൊലീസ് കേസെടുത്തു.

വെങ്ങാനൂര്‍ മോഡൽ ഹൈസ്കൂൾ വിദ്യാര്‍ത്ഥിയാണ് ശിവദത്ത്. സുഹൃത്തിന്റെ പക്കൽ നിന്ന് ബാഗ് വാങ്ങാനായി നേരത്തെ ട്യൂഷന് പോയിരുന്ന വെങ്ങാനൂർ യൂണിയൻ ട്യൂട്ടോറിയലിൽ എത്തിയപ്പോഴാണ് ശിവദത്ത് മർദ്ദനത്തിന് ഇരയായത്. ട്യൂട്ടോറിയലിൽ പഠിക്കാത്ത ഒരുത്തനും ഇതിനുള്ളിൽ പ്രവേശിക്കരുതെന്ന് ആക്രോശിച്ചായിരുന്നു അധ്യാപകന്റെ മര്‍ദ്ദനം.

ആറാം ക്ലാസ് വരെ ശിവദത്ത് ഇവിടെ പഠിച്ചിരുന്നു. ഇന്നലെ സമീപത്തെ സ്കൂളിൽ പഠിക്കുന്ന സഹോദരിയെ കാണാനെത്തിയപ്പോൾ ബാഗ് ട്യൂട്ടോറിയലിൽ പഠിക്കുന്ന സുഹൃത്തിനെ ഏൽപ്പിച്ചിരുന്നു. ഇത് വാങ്ങാനായി എത്തിയപ്പോഴാണ് സിപിഎം നേതാവ് കൂടിയായ അധ്യാപകൻ മർദ്ദിച്ചത്.

ഈ സമയം ശിവദത്തിനൊപ്പം സഹോദരിയും ഉണ്ടായിരുന്നു. മര്‍ദ്ദനത്തിൽ അവശനിലയിലായ ശിവദത്ത് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ബാലരാമപുരം പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. ഇതിനു മുമ്പ് മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പ്രതിയാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ രാജയ്യൻ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version