Connect with us

കേരളം

പേ വിഷ ബാധ: വൈക്കത്തെ തെരുവു നായകളെ കൂട്ടത്തോടെ കൊല്ലില്ല, പ്രത്യേക കേന്ദ്രത്തിൽ നിരീക്ഷണം

പേപ്പട്ടി വിഷ ബാധ സ്ഥിരീകരിച്ച കോട്ടയം വൈക്കം മുനിസിപ്പാലിറ്റിയില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച് നഗരസഭ. പേവിഷ ബാധ സംശയിക്കുന്ന മുഴുവന്‍ തെരുവുനായകളെയും പ്രത്യേക കേന്ദ്രത്തില്‍ എത്തിച്ച് നിരീക്ഷിക്കും. പേപ്പട്ടിയുടെ കടിയേറ്റവരെ ആശുപത്രിയിലെത്തിച്ചവര്‍ക്ക് അടക്കം പ്രതിരോധ ചികിത്സ നല്‍കാനും ധാരണയായി.

പേ പിടിച്ച തെരുവു നായയുടെ കടിയേറ്റത് നാലു പേര്‍ക്കാണ്. എങ്കിലും വൈക്കം നഗരസഭയിലാകെ ആശങ്ക പടര്‍ത്തുന്ന സംഭവമായി ഇത് മാറി. പേ വിഷ ബാധ സ്ഥിരീകരിച്ച നായ മറ്റ് തെരുവു നായകളെയും കടിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്.

മുഴുവന്‍ തെരുവു നായകളെയും കൊന്നൊടുക്കണമെന്ന ആവശ്യമാണ് നാട്ടുകാരില്‍ നിന്ന് ഉയര്‍ന്നത്. എന്നാൽ നിയമപരമായി ഇത് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് പേ വിഷ ബാധ സംശയിക്കുന്ന മുഴുവന്‍ തെരുവു നായകളെയും പിടിച്ച് പ്രത്യേക കേന്ദ്രത്തില്‍ നിരീക്ഷിക്കാൻ തീരുമാനിച്ചത്. ഇരുപത്തിയെട്ട് ദിവസം നിരീക്ഷണത്തില്‍ വയ്ക്കാനാണ് തീരുമാനം. ഈ നായകള്‍ക്ക് പേ വിഷ പ്രതിരോധ മരുന്നും നല്‍കും.

നിരീക്ഷണ കാലയളവിന് ശേഷം പേവിഷ ബാധ സ്ഥിരീകരിക്കുന്ന നായകളെ കൊല്ലാനും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റ നാലു പേരുടെ ബന്ധുക്കള്‍ക്കും ഇവരെ ആശുപത്രിയിലെത്തിച്ച നാട്ടുകാര്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version