കേരളം
വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ; ഓഹരി വിപണിയിൽ ഇടിവ്
ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. ആഗോളതലത്തിൽ ഓഹരിവിപണികളിൽ ഉണ്ടായ തിരിച്ചടിയാണ് ഇന്ത്യൻ ഓഹരിവിപണിയിലും സൂചികകൾ താഴേക്കു പോകാൻ കാരണമായത്.
ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. ആഗോളതലത്തിൽ ഓഹരിവിപണികളിൽ ഉണ്ടായ തിരിച്ചടിയാണ് ഇന്ത്യൻ ഓഹരിവിപണിയിലും സൂചികകൾ താഴേക്കു പോകാൻ കാരണമായത്.
രാവിലെ 9.16ന് സെൻസെക്സ് 636.93 പിന്നോട്ട് പോയി. 1.08 ശതമാനം ഇടിവോടെ 58289.10 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 194.10 പോയിന്റ് ഇടിഞ്ഞു. 1.10 ശതമാനം ഇടിഞ്ഞ് 17411.70 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്.
ഇന്ന് രാവിലെ 547 ഓഹരികൾ മുന്നേറിയപ്പോൾ 1426 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 93 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. ഇൻഫോസിസ്, ഹീറോ മോട്ടോകോർപ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി തുടങ്ങി നിരവധി പ്രധാന കമ്പനികൾ ഇന്ന് തിരിച്ചടി നേരിട്ടു. അതേസമയം ഡിവൈസ് ലാബിന്റെ ഓഹരി മൂല്യം ഉയർന്നു