Connect with us

കേരളം

സാങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിയ നടപടിക്ക് സ്റ്റേ

Published

on

exam

സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. സാങ്കേതിക സര്‍വകലാശാലയുടെ അപ്പീല്‍ കോടതി അനുവദിച്ചു. ബി ടെകിന്റെ ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ പരീക്ഷകളാണ് കഴിഞ്ഞദിവസം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.

എട്ടു വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി. ഇതിനെതിരെയാണ് സാങ്കേതിക സര്‍വകലാശാല അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരീക്ഷ നടത്തിയത്. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഓഫ്‌ലൈനായി പരീക്ഷ നടത്താമെന്ന് യുജിസി മാര്‍ഗരേഖയില്‍ പറയുന്നതായി കെടിയു അപ്പീലില്‍ വ്യക്തമാക്കി. ഇതനുസരിച്ചാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.

ഇനി പെട്ടെന്ന് ഓണ്‍ലൈനായി പരീക്ഷ നടത്തുന്നതിന് സര്‍വകലാശാല സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടി വരുമെന്നും, അതിന് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും സര്‍വകലാശാല ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്ത്, പരീക്ഷയുമായി മുന്നോട്ടുപോകാന്‍ സര്‍വകലാശാലയ്ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചിരുന്നു.
ഈ പരീക്ഷ മറ്റൊരു ദിവസം നടത്തും. അതിനുള്ള വിജ്ഞാപനം ഇന്നു തന്നെ പുറപ്പെടുവിക്കും. നാളെ മുതലുള്ള പരീക്ഷകള്‍ ടൈംടേബിള്‍ പ്രകാരം നടക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ഓഗസ്റ്റ് 2, 3 തീയതികളിലെ പരീക്ഷകളും മുന്‍നിശ്ചയപ്രകാരം നടക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version