കേരളം
സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വെച്ചു
സംസ്ഥാനത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കാലിക്കറ്റ്, എംജി, കണ്ണൂര്‍, ആരോഗ്യ, മലയാള സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും.
പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് എല്ലാ വൈസ് ചാന്‍സലര്‍മാരോടും ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റിവെക്കുന്നതാണ് ഉചിതമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദേശം.
തുടര്‍ന്നാണ് വിവിധ സര്‍വകലാശാലകള്‍ പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. മറ്റു സര്‍വകലാശാലകള്‍ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. വൈസ് ചാന്‍സലറുടെ നിര്‍ദേശം വന്നതിനാല്‍ മുഴുവന്‍ സര്‍വകലാശാലകളും പരീക്ഷ മാറ്റിവെച്ചേക്കും.
പരീക്ഷകള്‍ മാറ്റണമെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും നേരത്തെ പലതവണ സര്‍വകലാശാലകള്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.