കേരളം
ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍
കൊവിഡ് പ്രതിസന്ധിക്കിടെ ബസ് മേഖലക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.
ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കി നൽകിയത്. ഓട്ടോ, ടാക്സി എന്നിവയുടെ രണ്ടു ലക്ഷം വരെയുള്ള വായ്പാ പലിശയില്‍ നാല് ശതമാനം സർക്കാർ വഹിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. ‘
കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധികൾക്കിടയിൽ സ്വകാര്യ, ടൂറിസ്റ്റ് ബസുകളുടെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു . ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തെ നികുതിയാണ് വേണ്ടെന്ന് വച്ചത്.
കോവിഡ്-19 രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ വാഹനം സര്‍വീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നികുതി ഇളവ് നല്‍കാന്‍ തീരുമാനിച്ചത്.