കേരളം
അതിഥി തൊഴിലാളികള്‍ക്കായി നിയമം നിര്‍മിക്കും; ഓണത്തിന് മുമ്പ് അതിഥി ആപ്
ആലുവയില്‍ അഞ്ച് വയസ്സുകാരിയെ അതിഥി തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേന്ദ്ര കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകൾ തൊടാതെയായിരിക്കും നിയമനിർമ്മാണം. കൃത്യമായ കണക്കുകൾ ശേഖരിക്കുന്നതിൽ ഇപ്പോഴും തടസ്സങ്ങളുണ്ട്.
ഓണത്തിന് മുമ്പ് അതിഥി ആപ്പ് പ്രവർത്തനം തുടങ്ങും. ക്യാമ്പുകൾ സന്ദർശിച്ച് ഓരോ തൊഴിലാളിയുടെയും വിവരങ്ങൾ ശേഖരിക്കും. ഏതു സംസ്ഥാനത്തു നിന്നാണോ വരുന്നത് അവിടെത്തെ പൊലിസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.
ലേബർ വകുപ്പിൻ്റെ സർട്ടിഫിക്കറ്റും നിർബന്ധമാക്കും. വ്യവസ്ഥകൾ നിർബന്ധമാക്കുമ്പോൾ തൊഴിലാളികളുടെ വരവ് കുറയ്കാൻ കഴിയും. ആലുവയിലുണ്ടായത് ഏറ്റവും വേദനയുണ്ടായ സംഭവമാണ്. ആ കുട്ടിയുടെ കുടുംബം കേരളത്തിൽ സന്തോഷത്തോയെയാണ് കഴിഞ്ഞത്. നമ്മുടെ തൊഴിലാളികൾക്ക് നൽകുന്നതിനെക്കാൾ പരിരക്ഷ അതിഥികൾക്ക് നൽകുന്നുണ്ട്. അതവർ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.