Connect with us

ദേശീയം

2,000 രൂപ നോട്ടുകൾ പിൻവലിച്ചത് ബാങ്ക് നിക്ഷേപങ്ങളിൽ വർദ്ധനവിണ്ടാക്കിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

2,000 രൂപ നോട്ടുകൾ പിൻവലിച്ചത് ബാങ്ക് നിക്ഷേപങ്ങളിൽ വർദ്ധനവിണ്ടാക്കിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉയർന്ന മൂല്യമുള്ള 2000 രൂപ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള ആർബിഐ തീരുമാനം നിലവിൽ വന്ന് ആദ്യ 15 ദിവസത്തിനുള്ളിൽ വർധനവുണ്ടാെയെന്നാണ് എസ്ബിഐയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 3.3 ലക്ഷം കോടി രൂപ ഇക്കാലയളവിൽ മാത്രം നിക്ഷേപയിനത്തിൽ ബാങ്കിലെത്തി. മാത്രമല്ല 2000 രൂപ നോട്ടുകൾ പിൻവലിച്ചത് വായ്പാ തിരിച്ചടവ്, ഉപഭോഗം എന്നിവയുടെ ആവശ്യകതയെ വർധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

2023 ജൂൺ 2 ന് വരെയുള്ള രണ്ടാഴ്ചയ്ക്കിടെ മൊത്തം നിക്ഷേപങ്ങളിൽ 3.3 ലക്ഷം കോടി രൂപയുടെ വർദ്ധനവുണ്ടായതിൽ ,80 ശതമാനം വർദ്ധനവ് ടേം ഡെപ്പോസിറ്റിലാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇതേ കാലയളവില്‍ രണ്ടാഴ്ചയ്ക്കുള്ളിൽ ബാങ്കുകൾക്ക് ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപമാണ് ലഭിച്ചത്. കോർപറേറ്റുകളും ബാങ്കുകളിൽ വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്.

ഉപഭോഗ ആവശ്യകത ഉയരുന്നതിനും 2000 രൂപ നോട്ടുകൾ പിൻവലിച്ച നടപടി കാരണമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റി നൽകാനോ ആർബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടെങ്കിലും,സ്വർണാഭരണങ്ങൾ, എസി, മൊബൈൽ ഫോണുകൾ തുടങ്ങിയ ഉയർന്ന വിലയുള്ള ഉപഭോക്തൃ വസ്തുക്കൾ സ്വന്തമാക്കാനും 2000 രൂപ നോട്ട് കൂടുതലായി ഉപയോഗിക്കുന്നുണ്ട്.

2023 മെയ് 19 നാണ് 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ ആർബിഐ തീരുമാനം നിലവിൽ വന്നത്. പൊതുജനങ്ങൾക്ക് തങ്ങളുടെ പക്കലുള്ള 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കുന്നതിനും,അല്ലെങ്കിൽ മാറ്റുന്നതിനും വേണ്ടി ബാങ്ക് ശാഖകളെ സമീപിക്കാം. അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2,000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബർ 30 വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകും. 2023 സെപ്റ്റംബർ 30 വരെ ഇഷ്യൂ ഡിപ്പാർട്ട്‌മെന്റുകളുള്ള ആർബിഐയുടെ 19 റീജണൽ ഓഫീസുകളിലും (ആർഒ)1 നോട്ടുകൾ മാറാനുള്ള സൗകര്യം ലഭ്യമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version