Connect with us

കേരളം

ആരോഗ്യരംഗത്ത് പ്രത്യേക ക്രാഷ് കോഴ്‌സ് ട്രെയിനിംഗ് ആരംഭിക്കുന്നു

Published

on

cirt

കോവിഡ് 19 അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കോവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനുമായി മിനിസ്ട്രി ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റ് ആന്റ് എന്‍ട്രപ്രേനര്‍ഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നു. ജില്ലാ ഭരണകൂടവും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.

എമര്‍ജന്‍സി മെഡിക്കല്‍ ടെക്ക്‌നീഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ക്രിട്ടിക്കല്‍ കെയര്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോം ഹെല്‍ത്ത് എയ്ഡ്, മെഡിക്കല്‍ എക്വിപ്‌മെന്റ് ടെക്ക്‌നോളജി അസിസ്റ്റന്റ്, ഫ്‌ലെബറ്റോമിസ്റ്റ് എന്നിങ്ങനെ ഹെല്‍ത്ത്‌കെയര്‍ വിഭാഗം സ്‌കില്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ച ആറ് വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ജോബ് റോള്‍ രൂപീകരിച്ചിരിക്കുന്നത്.

സയന്‍സ് വിഷയത്തില്‍ പ്ലസ് ടു പാസായവര്‍ക്ക് ഫ്‌ലെബറ്റോമിസ്റ്റ് തസ്തികയിലേക്കും ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു പാസായവര്‍ക്ക് എമര്‍ജന്‍സി മെഡിക്കല്‍ ടെക്ക്‌നീഷ്യന്‍ കോഴ്‌സിലേക്കും അപേക്ഷിക്കാം. മറ്റെല്ലാ വിഭാഗങ്ങള്‍ക്കും പത്താം ക്ലാസുമാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അതത് വിഷയങ്ങളില്‍ ഒരുമാസത്തെ സൗജന്യ പരിശീലനവും 90 ദിവസത്തെ ഓണ്‍ ജോബ് പരിശീലനവും നല്‍കും.

ജില്ലയിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, ഗവ. ആശുപത്രികള്‍ എന്നിവിടങ്ങളിലാകും പരിശീലനം ലഭിക്കുകയെന്ന് ജില്ലാ സ്‌കില്‍ കോ ഓര്‍ഡിനേറ്റര്‍ ലൂമിന എസ് അറിയിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അറിയിച്ചതു പ്രകാരം ജില്ലയില്‍ 425 പേരെയാണ് ആവശ്യമുള്ളത്. ഇവര്‍ക്കുവേണ്ട ക്രാഷ് കോഴ്‌സും സംഘടിപ്പിക്കുന്നുണ്ട്.

പരിശീലനവും ക്രാഷ് കോഴ്‌സും പൂര്‍ത്തിയാക്കുന്നതോടെ ഇവര്‍ ബന്ധപ്പെട്ട മേഖലകളില്‍ നൈപുണ്യമുള്ളവരാകും. ജൂണ്‍ ആദ്യവാരമാണ് ട്രെയിനിംഗ് ആരംഭിക്കുക. കോഴ്‌സിന് ചേരാന്‍ താത്പര്യമുള്ളവര്‍ https://forms.gle/KJnsoLGpCK98cYQE9 എന്ന ലിങ്കില്‍ കയറി ഗൂഗിള്‍ ഫോം പൂരിപ്പിച്ചു നല്‍കണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version