Connect with us

കേരളം

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

Published

on

sslc.jpg

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം ബുധനാഴ്‌ച. വൈകീട്ട്‌ മൂന്നിന് മന്ത്രി വി. ശിവൻകുട്ടി സെക്രട്ടേറിയറ്റിലെ പി.ആർ.ഡിയിൽ ഫലം പ്രഖ്യാപിക്കും. ടി.എച്ച്‌.എസ്‌.എൽ.സി, എ.എച്ച്‌.എസ്‌.എൽ.സി പരീക്ഷ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. 4,27,105 വിദ്യാർഥികളാണ്‌ ഇക്കുറി പരീക്ഷയെഴുതിയത്‌. കഴിഞ്ഞവർഷം 99.70 ശതമാനത്തോടെ റെക്കോഡ്‌ വിജയമാണ്‌ എസ്‌.എസ്‌.എൽ.സിയിലുണ്ടായത്‌.

ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി ഫലപ്രഖ്യാപനം വ്യാഴാഴ്‌ച ഉച്ചക്ക്‌ മൂന്നിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. 4,41,120 പേർ ഹയർസെക്കൻഡറിയിലും 29,300 പേർ വൊക്കേഷനൽ ഹയർസെക്കൻഡറിയിലും പരീക്ഷയെഴുതിയിട്ടുണ്ട്‌. കഴിഞ്ഞ വർഷം പ്ലസ്‌ ടുവിന്‌ 82.95 ശതമാനവും വി.എച്ച്‌.എസ്‌.ഇക്ക്‌ 78.39 ശതമാനവും വിജയമുണ്ടായിരുന്നു.

പ്രഖ്യാപനശേഷം വൈകീട്ട്‌ നാലു മുതൽ പി.ആർ.ഡിയുടെ PRD LIVE മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും ഫലം ലഭ്യമാകും.

https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in എന്നിവയിൽ പത്താം ക്ലാസ്‌ ഫലം ലഭ്യമാകും. കൂടാതെ കൈറ്റിന്റെ ‘സഫലം 2024’ എന്ന മൊബൈൽ ആപ്പിലൂടെയും ഫലമറിയാം. വ്യക്‌തിഗത ഫലത്തിന് പുറമേ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യു ജില്ലാതലങ്ങളിലുള്ള റിസൽട്ട്‌ അവലോകനവും വിഷയാധിഷ്‌ഠിത അവലോകനങ്ങളും ലഭ്യമാകും. റിസൽട്ട്‌ അനാലിസിസ്‌ എന്ന ലിങ്ക്‌ വഴി ലോഗിൻ ചെയ്യാതെ തന്നെ റിസൽട്ട്‌ ലഭിക്കും. ഗൂഗിൾ ആപ്‌ സ്‌റ്റോറിൽ നിന്നാണ്‌ Saphalam 2024 എന്ന ആപ്‌ ഡൗൺലോഡ്‌ ചെയ്യേണ്ടത്‌.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version