കേരളം
കൊവിഡ്; ആദിവാസി മേഖലയ്ക്ക് പ്രത്യേക ‘ഊരുരക്ഷ’ പദ്ധതി
വയനാട്ടിൽ ഷിഗല്ലയും കുരങ്ങുപനിക്കും പിന്നാലെ കൊവിഡും വ്യാപിക്കുന്ന സാഹചര്യത്തിൽ ആദിവാസി മേഖലയെ രക്ഷിക്കാൻ പ്രത്യേക ‘ഊരുരക്ഷ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ‘ഊരുരക്ഷ’ എന്നപേരില്‍ മിക്കിയിടത്തും രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത്.
ഷിഗല്ലയും കുരങ്ങുപനിയും നിയന്ത്രണ വിധേയമായെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ആദിവാസി ഊരുകളിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും കൊവിഡ് രോഗ സ്ഥിരീകരണത്തിനും അതുവഴി ആദിവാസി ജനവിഭാഗങ്ങളുടെ സുരക്ഷയും ഉറപ്പ് വരുത്തുന്നതിനാണ് ‘ഊരു രക്ഷ’ എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് തുടക്കം കുറിച്ചത്.
ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളിലും കൊവിഡ് നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തും. ആവശ്യമുള്ളവര്‍ക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്യും. ഇതിനോടൊപ്പം തിരുനെല്ലിയില്‍ കുരങ്ങുപനിയിലും നൂല്‍പ്പുഴയില്‍ ഷിഗല്ലയിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. കഴിഞ്ഞ തവണ ആദിവാസികളില്‍ കൊവിഡ് കാര്യമായി പിടികൂടിയില്ലെങ്കിലും ഇത്തവണ സ്ഥതി അതാകില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.