Connect with us

കേരളം

സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക കിയോസ്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഡി.ജി.പി ; ആദ്യത്തേത് കൊച്ചിയില്‍ സ്ഥാപിക്കും

Published

on

loknath behra amp

അടിയന്തിരഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈന്‍ ഡ്രൈവിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് കിയോസ്ക് സ്ഥാപിക്കുന്നതിന്‍റെ ചുമതല.

തുടക്കത്തില്‍ കൊച്ചിയില്‍ നടപ്പിലാക്കുന്ന ഈ സംവിധാനം തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളിലേയ്ക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. സ്ത്രീകള്‍ക്ക് സുഗമമായി പരാതി നല്‍കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തിരഘട്ടങ്ങളില്‍ വ്യക്തികള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ പരാതി നല്‍കാന്‍ കഴിയുന്ന കിയോസ്ക് സംവിധാനം കൊച്ചി കടവന്ത്രയ്ക്ക് സമീപം കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. വീഡിയോ കോള്‍ സംവിധാനത്തിലൂടെ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച് പരാതി നല്‍കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.

പരാതി ഓണ്‍ലൈനായി കേട്ടശേഷം ഉദ്യോഗസ്ഥര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പരാതിക്കാര്‍ക്ക് നല്‍കുകയും പരാതി സ്വീകരിക്കുകയും ചെയ്യും. കിയോസ്ക് വഴി ലഭിക്കുന്ന പരാതികളിന്‍മേല്‍ അതത് പോലീസ് സ്റ്റേഷനുകളുടെ സഹായത്തോടെ പരിഹാരം കണ്ടെത്തും. കൂടാതെ അന്വേഷണ പുരോഗതിയും മറ്റും ഫോണ്‍ മുഖാന്തരം പരാതിക്കാരനെ യഥാസമയം അറിയിക്കുകയും ചെയ്യും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version