Connect with us

കേരളം

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ ദ്രുതകർമസേന

Published

on

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ വയനാട്ടില്‍ നിന്നും ദ്രൂത കര്‍മ്മ സേന എത്തി. വയനാട് ആര്‍ആര്‍ടി റേഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ അപകടകാരികളായ ആനകളെ ദൗത്യ സംഘം നിരീക്ഷിയ്ക്കും.

മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് വയനാട്ടില്‍ നിന്നും പ്രത്യേക ദൗത്യ സംഘം എത്തിയത്. വനം വകുപ്പ് വാച്ചര്‍മാരുടെ സഹായത്തോടെ സംഘം മേഖലയില്‍ നിരീക്ഷണം നടത്തും. അരികൊമ്പന്‍, മൊട്ടവാലന്‍, ചക്കകൊമ്പന്‍ തുടങ്ങിയ ഒറ്റയാന്‍മാര്‍ പതിവായി സഞ്ചരിയ്ക്കുന്ന പാതകള്‍ കണ്ടെത്തും.

ഒപ്പം ഇവയുടെ സ്വഭാവ സവിശേഷതകളും വിലയിരുത്തും. തുടര്‍ന്ന് റിപ്പോര്‍ട്ട്, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡോ. അരുണ്‍ സഖറിയയ്ക്കും കൈമാറും. തുടര്‍ന്ന് അപകടകാരികളായ ആനകളെ നീക്കം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒറ്റയാന്‍മാരും, കാട്ടാനകൂട്ടങ്ങളും, ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാശം വിതയ്ക്കുന്നത് പതിവാണ്.

വിവിധ സംഭവങ്ങളിലായി വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍ കൊല്ലപെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാശം സംഭവിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏക്കറ് കണക്കിന് കൃഷി ഭൂമിയാണ് കാട്ടാന കൂട്ടങ്ങളുടെ ആക്രമണത്തില്‍ നശിച്ചിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version