ദേശീയം
കോവാക്സിൻ എടുക്കുന്നവർക്ക് പ്രത്യേക സമ്മതപത്രം; വാക്സിനിൽ ഫലപ്രാപ്തി ഉറപ്പായിട്ടില്ല
കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധയജ്ഞത്തിന് തുടക്കം കുറിച്ചുകൊണ്ട് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡും ഭാരത് ബയോടെക്കിന്റെ കോവാക്സിനും ജനങ്ങളിലേക്കെത്തി. മൂന്നാംഘട്ട ട്രയൽ പൂർത്തിയാക്കാത്ത കോവാക്സിൻ എടുക്കുന്നവർക്ക് പ്രത്യേക സമ്മതപത്രം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ക്ലിനിക്കൽ ട്രയലിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും കോവാക്‌സിൻ കോവിഡിനെതിരെ ആന്റീബോഡികൾ നിർമ്മിക്കാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും മരുന്നിന്റെ ഫലപ്രാപ്തി ഇനിയും ഉറപ്പായിട്ടില്ലെന്നും ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെന്നുമാണ് സമ്മതപത്രത്തിൽ പറഞ്ഞിരിക്കുന്നത്.
വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണത്തിലാണെന്നും അതുകൊണ്ട് മരുന്ന് കുത്തിവച്ചതുകൊണ്ട് കോവിഡിനെതിരെയുള്ള മറ്റ് മുൻകരുതലുകൾ പാലിക്കണ്ടെന്ന് അർത്ഥമില്ലെന്നും സമ്മതപത്രത്തിൽ കൊടുത്തിട്ടുണ്ട്. വാക്സിനെടുക്കുന്നവർക്ക് എന്തെങ്കിലും ഗുരുതരാവസ്ഥ ഉണ്ടായാൽ ആരോഗ്യ കേന്ദ്രത്തിൽ മികച്ച പരിചരണം നൽകുമെന്നും ഇത്തരം അപകടഘട്ടത്തിൽ നഷ്ടപരിഹാരം ഭാരത് ബയോടെക് നൽകുമെന്നും കൺസെന്റ് ഫോമിൽ പറയുന്നു.
പ്രതിപക്ഷമടക്കം കോവാക്സിന് അനുമതി നൽകിയതിനെതിരെ ഗുരുതരമായ ആശങ്കകൾ ഉയർത്തിയിരുന്നു. അതേസമയം കോവാക്സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്തുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞത്. കേരളത്തില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടര്‍ന്നിട്ടും വാക്‌സിന്‍ കുത്തിവെപ്പില്‍ സംസ്ഥാനം രാജ്യത്തെ താഴ്ന്ന നിലയില്‍. കേരളത്തിലും തമിഴ്‌നാട്ടിലും ഇരുപത്തിയഞ്ച് ശതമാനത്തില്‍ താഴെയാണ് കുത്തിവെപ്പ് നിരക്ക്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി രേഖപ്പെടുത്തി.
വാക്സിനിലുള്ള സംശയം മൂലമാണ് കുത്തിവെപ്പ് കുറയുന്നതെന്നാണ് കേരളത്തിന്റെ വാദം. അതേസമയം കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുത്തിവെപ്പ് നിരക്ക് എഴുപത് ശതമാനമാണ്. ഈ സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം 7891 ആരോഗ്യപ്രവര്‍ത്തകരാണ് കേരളത്തില്‍ വാക്‌സീന്‍ സ്വീകരിച്ചത്. കുത്തിവെയ്പ്പ് എടുത്തവരിലാര്‍ക്കും ഇതുവരെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വാക്‌സിന്‍ കുത്തിവെപ്പ് കുറയുന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാക്സിനുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ആദ്യ ദിവസം കേരളത്തില്‍ 133 സെഷനുകളായി 8,062 പേരാണ് വാക്സിനേഷന്‍ സ്വീകരിച്ചത്. പ്രതിദിന കൊവിഡ് നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്ന സംസ്ഥാനമായ കേരളത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് നിരക്ക് കുറയുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള അതൃപ്തിയാണ് കേന്ദ്രസര്‍ക്കാര്‍ പരസ്യമാക്കിയത്.
Also read: എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യമന്ത്രി
വിഷയം ഗൗരവമായി പരിശോധിക്കണമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടും വ്യക്തമാക്കി.അതേസമയം രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും സംസ്ഥാനത്തുണ്ടാകുന്ന വര്‍ദ്ധനവ് ഏറെ ആശങ്കയാണ്. ടി പി ആര്‍ നിരക്കിലും ക്രമാതീതമായ വര്‍ദ്ധനവുണ്ടാകുന്നു. ചില പ്രവര്‍ത്തി ദിവസങ്ങളിലൊഴികെ കാര്യമായ കൊറോണ സാമ്ബിള്‍ പരിശോധന നടത്താത്തതിനെതിരേ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.