Connect with us

കേരളം

ലോക്ഡൗണിൽ അവശ്യസാധനങ്ങള്‍ക്കായി തിരക്ക് കൂട്ടേണ്ടതില്ല; ഹോം ഡെലിവറിക്ക് പ്രത്യേക സംവിധാനം

lockdown e1616557538859

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും അവശ്യ സാധനങ്ങളുടെ ലഭ്യതക്ക് തടസ്സമുണ്ടാവില്ലെന്നും കണ്ണൂർ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

സാധനങ്ങളുടെ വിതരണത്തിനായി ആര്‍ ആര്‍ ടിമാര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, അവശ്യസാധന വില്‍പന കേന്ദ്രങ്ങളിലെ വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന പ്രത്യേക പാസ് സംവിധാനം ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ ഹോം ഡെലിവറി സംവിധാനം ശക്തിപ്പെടുത്തും. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വിലയീടാക്കുന്നത് തടയാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും.

വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും.

ഇതിന്റെ രൂപരേഖ തയ്യാറാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സമിതിക്ക് രൂപം നല്‍കി. ആദ്യ ഘട്ടത്തില്‍ പി എം കെയറിലെ തുക ഉപയോഗിച്ച്‌ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേനയാവും ഭക്ഷ്യകിറ്റ് വിതരണം ചെയ്യുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version