Connect with us

കേരളം

തൻ്റെ ജീവിതത്തിൽ ഉമ്മൻ ചാണ്ടി വിശുദ്ധൻ ആണെന്ന് മകന്‍ ചാണ്ടി ഉമ്മൻ

oommen chandy chandy oomm.1.756937

തൻ്റെ ജീവിതത്തിൽ ഉമ്മൻ ചാണ്ടി വിശുദ്ധൻ ആണെന്ന് മകന്‍ ചാണ്ടി ഉമ്മൻ. തനിക്ക് അദ്ദേഹം ദൈവ തുല്യനായിരുന്നു. നിവേദനവുമായി കല്ലറയിലേക്ക് ആളുകൾ എത്തുന്നത് അവരുടെ വിശ്വാസമാണെന്നും അതിനെ ആ രീതിയിൽ തന്നെ മനസിലാക്കുന്നു എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ജ​ഗതിയിലെ പുതുപ്പള്ളി വീട്ടിൽ വെച്ചായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

‘കേരളത്തിൽ നിരവധി പേർ അദ്ദേഹത്തെ പിതൃതുല്യനായും സഹോദരനായും സുഹൃത്തായും കാണുന്നുണ്ട്. അങ്ങനെയൊരാളുടെ കല്ലറയിൽ പോയി പ്രാർത്ഥിക്കാൻ അവർക്ക് ആരുടെയും അനുവാദം വേണ്ട. അത് അവരുടെ ഇഷ്ടം. ഏത് തരത്തി‍ൽ അദ്ദേഹത്തെ കണ്ടാലും അത് അവരുടെ ഇഷ്ടം. അവരുടെ വിശ്വാസം. എന്നെ കരുതിയത് പോലെ ആണ് അദ്ദേഹം അവരെയും കരുതിയതെങ്കിൽ അവർക്ക് അദ്ദേഹത്തോട് ആ ബന്ധം കാണും.ഓരോരുത്തരുടെയും വ്യക്തിപരമായി വിശ്വാസവും കാര്യങ്ങളുമാണ്. എന്നെ സംബന്ധിച്ച് അദ്ദേഹം ദൈവതുല്യനായിരുന്നു. മറ്റുളളവരുടെ കാര്യത്തിൽ എനിക്ക് പറയാൻ പറ്റില്ല.’ ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലെ പ്രാര്‍ത്ഥന വിമര്‍ശനങ്ങളെ തള്ളി ഉമ്മന്‍ചാണ്ടിയുടെ കുടുംബം രം​ഗത്തെത്തി. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. വിശ്വാസങ്ങളെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിമര്‍ശനങ്ങളെ അവഗണിക്കാനാണ് ഓര്‍ത്തഡോക്സ് സഭയുടെയും തീരുമാനം. എല്ലാ മതസ്ഥരും കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ പ്രതികരിച്ചു.

ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നില്‍ ആളുകള്‍ പ്രാര്‍ഥിക്കുകയും അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത് അവരുടെ വ്യക്തിപരമായ വിശ്വാസമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെ ആരാധന ആളുകളുടെ സ്വാതന്ത്ര്യം എന്ന നിലയില്‍ തന്നെ കണ്ടാല്‍ മതിയെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെയും നിലപാട്.

വാഴ്ത്തു പാട്ടുകളും മെഴുകുതിരി കൊളുത്തിയുളള പ്രാര്‍ഥനകളും മധ്യസ്ഥത അപേക്ഷകളും ആവര്‍ത്തിക്കുകയാണ് പുതുപ്പളളി പളളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ ദൈവമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തില്‍ ചില വിമര്‍ശനങ്ങളും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഈ വിമര്‍ശനങ്ങളോടാണ് മകന്‍ ചാണ്ടി ഉമ്മന്‍റെ പ്രതികരണം. കുടുംബം ഇടപെട്ട് ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നിലെ പ്രാര്‍ഥനകളും മധ്യസ്ഥത അപേക്ഷകളും തടയണമെന്ന് നവമാധ്യമങ്ങളിലടക്കം ഒരു വിഭാഗം ആളുകള്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ആരുടെയും വിശ്വാസത്തെ എതിര്‍ക്കാനില്ലെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version