Connect with us

കേരളം

വയോജന കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചവരിൽ അപകടകാരിളായ ബാക്ടീരിയെന്ന് ലാബ് പരിശോധന ഫലം

Untitled design (48)

മൂവാറ്റുപുഴ നഗരസഭയുടെ വയോജന കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചവരിൽ അപകടകാരിളായ ബാക്ടീരിയകൾ ഉണ്ടായിരുന്നതായി ലാബ് പരിശോധന ഫലം. മൂവാറ്റുപുഴയിലെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം വ്യക്തമായത്. മൂവാറ്റുപുഴ സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന സ്നേഹ വീട്ടിൽ കഴിഞ്ഞിരുന്ന അഞ്ചു പേരാണ് ഒരു മാസത്തിനിടെ മരിച്ചത്.

ഇതിൽ പിറവം മാമലശേരി ചിറതടത്തിൽ ഏലിയാമ്മ സ്കറിയ (73), പെരുമ്പാവൂർ മുടിക്കൽ ശാസ്താം പറമ്പിൽ ലക്ഷ്മി കുട്ടപ്പൻ (78), മൂവാറ്റുപുഴ കൊച്ചങ്ങാടി പുത്തൻ പുരയിൽ ആമിന പരീത് (86) എന്നിവരുടെ മരണത്തിലാണ് സംശയമുയർന്നത്. മൂവരും കാലിൽ വലിയ വ്രണങ്ങളുണ്ടായി പൊള്ളലേറ്റ പോലെ ത്വക്ക് പൊളിയുകയും രക്തം ഛർദിച്ചു മരിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ഇവരുടെ സ്രവങ്ങൾ ശേഖരിച്ച് മൂവാറ്റുപുഴയിലെ സ്വകാര്യ ലാബിൽ പരിശോധന നടത്തി.

ഈ പരിശോധനയിലാണ് രണ്ടു ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മനുഷ്യരുടെ ത്വക്കിൽ വളരുന്ന ഈ ബാക്ടീരിയകൾ പ്രതിരോധ ശേഷി കുറഞ്ഞവരെ ഗുരുതരമായ രോഗങ്ങളിലേക്കും മരണത്തിലേക്കും നയിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗം ബാധിച്ചവരുടെ രക്ത പരിശോധന ഫലം ഇതുവരെ കിട്ടിയിട്ടില്ല. കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം ശേഖരിച്ച സാമ്പിളുകളിലും ഈ ബാക്ടീരിയയെ കണ്ടെത്തിയിട്ടുണ്ട്.

പോസ്റ്റുമോർട്ടം റിപ്പോർട്ടും വിവിധ സാമ്പിളുകളുടെ പരിശോധന ഫലവും വന്നാൽ മാത്രമേ മരണകാരണം വ്യക്തമായി പറയാൻ കഴിയൂ എന്ന് കളമശ്ശേരിയിൽ നിന്നെത്തിയ വിദഗ്ധ സംഘം പറഞ്ഞു. ഇതിനിടെ അന്തേവാസികളുടെ താൽക്കാലിക പരിചരണം പത്തനാപുരം ഗാന്ധിഭവനെ ഏൽപ്പിക്കാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചു. സ്നേഹവീടിന്‍റെ അറ്റകുറ്റപ്പണികൾക്കായി ഏഴു ലക്ഷം രൂപയും അനുവദിച്ചു. സാമൂഹിക ക്ഷേമ വകുപ്പിന്റെയും ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും അനുമതി ലഭിച്ചാലുടൻ അന്തേവാസികളെ ഗാന്ധിഭവനിലേക്ക് മാറ്റും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version