കേരളം
വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തില്‍ നേരിയ മാറ്റം
വന്ദേ ഭാരത് ട്രെയിനിന്റെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. മെയ് 19 മുതലുള്ള സര്‍വീസുകളില്‍ പുതിയ സമയക്രമം ബാധകമാകും. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് മാറ്റം.
വന്ദേ ഭാരത് എക്‌സ്പ്രസ് കൊല്ലത്ത് രാവിലെ 6.07 നായിരുന്നു എത്തിച്ചേരുന്നത്. ഇനി മുതല്‍ 6.08 നാണ് എത്തുക. 6.10 ന് ഇവിടെ നിന്ന് പുറപ്പെടും. കോട്ടയത്തു 7.25 ന് പകരം 7.24 നാണ് ഇനി മുതല്‍ വന്ദേ ഭാരത് എത്തുക. 7.27 ന് കോട്ടയത്ത് നിന്ന് പുറപ്പെടും. എന്നാല്‍ എറണാകുളത്ത് ട്രെയിന്‍ എത്തിച്ചേരുമ്പോള്‍ നിലവിലെ സമയത്തിലും എട്ട് മിനിറ്റ് വൈകും.
ഇപ്പോള്‍ 8.17 ന് എത്തുന്ന ട്രെയിന്‍ 8.25 നാണ് എത്തുക. ഇവിടെ നിന്ന് പുറപ്പെട്ട് തൃശ്ശൂരില്‍ 9.22 നായിരുന്നു എത്തിച്ചേര്‍ന്നിരുന്നത്. ഇനി 9.30 നാണ് ട്രെയിന്‍ തൃശൂരില്‍ എത്തുക. എന്നാല്‍ ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിലും കാസര്‍കോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റമില്ല.
മടക്കയാത്രയില്‍ തൃശൂരില്‍ ഏഴ് മിനിറ്റ് വൈകി വൈകീട്ട് 18.10നാവും ട്രെയിനെത്തുക 18.12ന് പുറപ്പെടും. എറണാകുളം ടൗണില്‍ നേരത്തെയുണ്ടായിരുന്ന സമയക്രമത്തില്‍ നിന്നും 12 മിനിറ്റ് വൈകി 19.17ന് എത്തി 19.20ന് പുറപ്പെടും. കോട്ടയത്ത് പത്ത് മിനിറ്റ് വൈകി 20.10ന് എത്തി 20.13ന് പുറപ്പെടും. കൊല്ലത്ത് 12 മിനിറ്റ് വൈകി 21.30ന് എത്തി 21.32ന് പുറപ്പെടും.