Connect with us

കേരളം

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് സാധ്യത…; നാളെ സര്‍വകക്ഷിയോഗം

Published

on

21

കേരളത്തില്‍ കൊവിഡിന്റെ രണ്ടാംവരവിന്റെ ഭീതിയില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഉണ്ടാകില്ലെങ്കിലും വരുംദിവസങ്ങളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് സാധ്യത. നിയന്ത്രണങ്ങളും കൊവിഡ് പ്രതിരോധനടപടികളും നാളെ നടക്കുന്ന സര്‍വകക്ഷിയോഗം ചര്‍ച്ചചെയ്യും.

ശനിയും ഞായറും നടപ്പാക്കിയതുപോലുള്ള നിയന്ത്രണം വോട്ടെണ്ണല്‍ വരെയോ അതുകഴിഞ്ഞ് ഒരാഴ്ചകൂടിയോ വേണമെന്ന അഭിപ്രായമാണ് ഇപ്പോൾ ഉയരു്നത്. അതു നടപ്പാക്കിയാല്‍ വ്യാപാര, തൊഴില്‍ മേഖലകളില്‍ ഉണ്ടാകുന്ന തിരിച്ചടി ചെറുതായിരിക്കില്ല. രാത്രിയിലെ കടയടപ്പ് നേരത്തേയാക്കിയതിലും പൊലീസ് ഇടപെടലുകളിലും വ്യാപാരികള്‍ ഇപ്പോള്‍ത്തന്നെ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്.

ലോക്ഡൗണ്‍ ഇല്ലാതെതന്നെ നിയന്ത്രണങ്ങള്‍ വേണമെന്നതില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരഭിപ്രായമില്ല. ലോക്ഡൗണ്‍ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളില്‍ സര്‍ക്കാരിനു പിന്തുണയുണ്ടെന്നു പ്രതിപക്ഷനേതാവും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് വാക്സിൻ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ആവശ്യമായ വാക്സിൻ കേന്ദ്രത്തിൽ നിന്നും എത്താത്തതിനാലാണ് വിതരണം മുടങ്ങുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് വാക്സിൻ ക്ഷാമം അതിരൂക്ഷമാണ്. മൂന്ന് ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് ഇനി അവശേഷിക്കുന്നത്. മിക്ക ആശുപത്രികളിലും വാക്സിനേഷൻ നിർത്തി വെച്ചിരിക്കുകയാണ്.

രണ്ടാം ഡോസ് എടുക്കുന്ന ആരോ​ഗ്യപ്രവർത്തകർക്ക് മാത്രമാണ് ഇപ്പോൾ കുത്തിവെപ്പ് നടത്തുന്നത്. 50 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്തിന് വേണമെന്ന് പ്രധാനമന്ത്രി വിളിച്ച യോ​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനങ്ങൾക്ക് നൽകുന്ന വാക്സിന്റെ വിലയും വളരെ കൂടുതലാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version