കേരളം
സിദ്ധാർത്ഥിന്റെ മരണം; മാർച്ച് 2ന് കോൺഗ്രസ് പ്രതിഷേധം
പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലുള്ള പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 2 ശനിയാഴ്ച കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തും. എസ്എഫ് ഐ എന്ന കിരാത സംഘടനയുടെ ക്രൂരതയുടെ പേരിൽ നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്. സിദ്ധാർത്ഥിനെ മരണത്തിലേക്ക് തള്ളിവിട്ട യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശക്തമായ ശിക്ഷനൽകണമെന്നും ടി.യു.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. കൊലപാതകം ആത്മഹത്യയാക്കി മാറ്റിയെന്നും പ്രതികളെ കൽപ്പറ്റ CPIM ഓഫീസിൽ സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോട്ടിൽ കൊലപാതകമാണ് എന്ന സൂചന വ്യക്കമായി നൽകുന്നുണ്ട്. കേരളത്തിലെ കലായങ്ങളെ മാർക്സിസ്റ്റ് പാർട്ടി ഗുണ്ടാ കേന്ദ്രങ്ങൾ ആക്കുകയാണ്.
കോളേജിൽ ഇടിമുറി ഉണ്ട്. ഇടിമുറിയിൽ SFIയുടെ നേതൃത്വത്തിൽ ശാരീരികമായി ഉപദ്രവിക്കും. ആൾക്കൂട്ട കൊലപാതകം നടത്തിയത് SFI ആണ്.
മുൻപ് കോളേജിൽ ബൈക്ക് അപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് ആത്മഹത്യ ചെയ്ത സംഭവം പുനരന്വേഷണം നടത്തണം.
ഭരണത്തിൻ്റെ തണലിൽ ആണ് എല്ലാം നടക്കുന്നത്. DySP യെ സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. നാളെ കോളേജ് സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.