Connect with us

കേരളം

സരിതക്കെതിരായ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Published

on

n253297660f979aaeed0167e474e5d48f1fa7635bf1c9f4e71c656afe28ca261e6dd6679d6

സരിതക്കെതിരായ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസ്. നെയ്യാറ്റിന്‍കര മുന്‍ എസ് എച്ച്‌ ഒ യ്ക്കാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി നോട്ടീസ് നല്‍കിയത്. സരിതക്കെതിരായ തൊഴില്‍ തട്ടിപ്പിന്‍െറ അന്വഷണത്തില്‍ വീഴ്ച സംഭവിച്ചതായി ഡിഐജി കണ്ടെത്തിയിരുന്നു.

ബെവ്കോയിലും ആരോഗ്യവകുപ്പിലും നിയമനം വാഗ്ദ്ധാനം ചെയ്ത് സരിത ലക്ഷങ്ങള്‍ തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടി നാല് മാസം മുന്‍പാണ് നെയ്യാറ്റിന്‍കര പോലീസിന് പരാതി ലഭിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു അന്വഷണവും പിന്നീട് നടന്നില്ല. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്വേഷണം പോലീസ് അട്ടിമറിക്കുകയായിരുന്നു.

പരാതിക്കാര്‍ സരിതക്കെതിരായ തെളിവുകള്‍ പുറത്ത് വിട്ടതോടെ പോലീസ് പ്രതിരോധത്തിലായി. ഇതിനൊപ്പം സിപിഎമ്മിന്‍െറ അറിവോടെയാണ് താന്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയതെന്ന സരിതയുടെ വെളിപ്പെടുത്തലും പുറത്ത് വന്നു.

ഇതോടെയാണ് ദക്ഷിണമേഖലാ ഡിഐജി സജ്ജയ്കുമാര്‍ ഗുരുഡിന്‍ കേസ് ഫയലുകള്‍ കഴിഞ്ഞ ദിവസം വിളിച്ച്‌ വരുത്തിയത്. തുടര്‍ന്ന് കേസ് അന്വഷണത്തില്‍ വീഴ്ച വരുത്തിയ നെയ്യാറ്റിന്‍കര മുന്‍ എസ് എച്ച്‌ ഒയ്ക്ക് ഇന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മറുപടി ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്ന് ഡിഐജി അറിയിച്ചു. സരിതയെ വിളിച്ച്‌ വരുത്തി ചോദ്യം ചെയ്ത് മുഖം രക്ഷിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version