Connect with us

കേരളം

സര്‍ക്കാര്‍ വില കുറച്ചതോടെ സ്വകാര്യ ആശുപത്രികളില്‍ പിപിഇ കിറ്റിനും മാസ്കിനും പള്‍സ് ഓക്സീമീറ്ററിനും ക്ഷാമം

covid testing

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വരവ് കുറയുന്നു. സര്‍ക്കാര്‍ വില കുറച്ച് നിശ്ചയിച്ചതോടെ മൊത്ത വിതരണക്കാര്‍ വിതരണം കുറച്ചതാണ് ക്ഷാമത്തിന് കാരണം. പി പി ഇ കിറ്റ് , N 95 മാസ്ക് , ഗ്ലൗസ് തുടങ്ങിയവക്കാണ് ക്ഷാമമുള്ളത്. സർക്കാർ ഇടപെടല്‍ ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ രംഗത്തുവന്നിട്ടുണ്ട്.

കൊവിഡ് ടെസ്റ്റുകള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ക്കും മാസ്‍കിനും വരെ ഭീമമായ വിലയും ഏകീകരണമില്ലാത്ത വിലയും ആയിരുന്നു സംസ്ഥാനത്ത്. ഈ സാഹചര്യത്തിലാണ് വില നിശ്ചയിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഇത്തരത്തില്‍ വില കുറച്ചതോടെ മൊത്തവിതരണക്കാര്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ലെന്ന പരാതിയാണ് സ്വകാര്യ ആശുപത്രികള്‍ ഉയര്‍ത്തുന്നത്. മൊത്ത വിതരണക്കാര്‍ കേരളത്തിലെ വിപണിയിലേക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് നല്‍കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വിലയിലേ തങ്ങള്‍ക്ക് വില്‍ക്കാന്‍ കഴിയൂ എന്നതിനാല്‍ അതേ വിലയിലേ തങ്ങള്‍ക്കും വാങ്ങാന്‍ കഴിയൂ. വില കുറയുമ്പോള്‍ ഗുണമേന്മ കുറയാനും സാധ്യതയുണ്ടെന്നും സ്വകാര്യ ആശുപത്രിക്കാര്‍ പറയുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് സ്വകാര്യ ആശുപത്രികളുടെ ആവശ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version