Connect with us

ദേശീയം

ഏഴു വര്‍ഷം മുമ്പ് റദ്ദാക്കിയ നിയമപ്രകാരം ഇപ്പോഴും കേസുകള്‍; ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി

supremecourtofindia

റദ്ദാക്കിയ നിയമപ്രകാരം ഇപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്ന് സുപ്രീം കോടതി. ഐടി നിയമത്തിലെ 66 എ വകുപ്പ് അനുസരിച്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ച് ഉത്തരവിടണമെന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ്, 2015 മാര്‍ച്ച് 24ന് ഐടി നിയമത്തിലെ 66എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത്. വ്യക്തതയില്ലാത്ത നിര്‍ദേശങ്ങള്‍ അടങ്ങിയ ഈ വകുപ്പ് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്ന് കോടതി വിലയിരുത്തിയിരുന്നു.

ഏഴു വര്‍ഷം മുമ്പ് റദ്ദാക്കിയ വകുപ്പ് അനുസരിച്ച് ഇപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ആയിരത്തോളം കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ പിയുസിഎല്‍ ആണ് കോടതിയെ സമീപിച്ചത്. ഇത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പ്രതികരിച്ചു. അതിശയിപ്പിക്കുന്നതും ഭീകരവുമായ കാര്യങ്ങളാണ് നടക്കുന്നത്.

ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയക്കാന്‍ ജസ്റ്റിസുമാരായ ആര്‍ നരിമാന്‍, കെഎം ജോസഫ്, ബിആര്‍ ഗവായി എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം അറിയിക്കണം. വകുപ്പ് റദ്ദാക്കുമ്പോള്‍ പതിനൊന്നു സംസ്ഥാനങ്ങളിലായി 229 കേസുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് 1307 ആയാണ് ഉയര്‍ന്നത്. 570 കേസുകള്‍ ഇപ്പോഴും ശേഷിക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version