Connect with us

ദേശീയം

സൂയസ്​ കനാലില്‍ കപ്പല്‍ കുരുക്ക് മൂന്നാം ദിവസം; കാത്തുനിൽക്കുന്നത് 150ലേറെ കപ്പലുകള്‍

Published

on

1 4

സൂയസ്​ കനാലില്‍ മണ്ണിലമര്‍ന്ന കൂറ്റന്‍ ചരക്കു കപ്പലിനെ രക്ഷപ്പെടുത്താന്‍ രണ്ടു ദിവസമായി തുടരുന്ന ശ്രമങ്ങള്‍ക്കും സാധിക്കാതെ വന്നതോടെ വെട്ടിലായി ലോക രാജ്യങ്ങള്‍. വടക്ക്​ മെഡിറ്ററേറനിയനെയും തെക്ക്​ ചെങ്കടലിനെയും ബന്ധിപ്പിച്ച്‌​ ഒന്നര നൂറ്റാണ്ട്​ മുമ്പ് നിര്‍മിച്ച 193 കിലോമീറ്റര്‍ കനാലില്‍ 400 മീറ്റര്‍ നീളമുള്ള കപ്പലാണ്​ കഴിഞ്ഞ ദിവസം വിലങ്ങനെ നിലംതൊട്ടുനിന്നത്. ചില സ്​ഥലങ്ങളില്‍ 205 മീറ്ററാണ്​ കനാലിന്‍റെ വീതി.

ടഗ്​ ബോട്ടുകള്‍ ഉപയോഗിച്ച്‌​ ചരക്കുകപ്പല്‍ വലിച്ച്‌​ നേരെയാക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും രക്ഷാ പ്രവര്‍ത്തനം വിജയിച്ചിട്ടില്ല. ആദ്യം ഇരു കരകളിലും ഡ്രെഡ്​ജിങ്​ നടത്തിയ ശേഷമാകും കപ്പല്‍ വലിച്ചുനേരെയാക്കുക. സ്​മിറ്റ്​ സാല്‍വേജ്​ എന്ന ഡച്ച്‌​ കമ്പനിക്ക് ​ ചുമതല നല്‍കിയിട്ടുണ്ട്​

രണ്ടു ലക്ഷം ​െമട്രിക്​ ടണ്ണാണ്​ കപ്പല്‍ ഭാര്യം. ‘എവര്‍ഗ്രീനി’ന്‍റെ വലിപ്പവും കയറ്റിയ ഭാരവുമാണ്​ പ്രധാന വില്ലന്‍. രക്ഷാ ദൗത്യം അപകട സാധ്യത കണക്കിലെടുത്ത്​ ബുധനാഴ്ച രാത്രി നിര്‍ത്തിവെച്ചിരുന്നു. ഇരുവശത്തും നീങ്ങുകയായിരുന്ന 100 ലേറെ കപ്പലുകള്‍ ഗതാഗതം വഴിമുട്ടി പാതിവഴിയില്‍ നിര്‍ത്തിയിട്ട നിലയിലാണ്​. എണ്ണ മുതല്‍ അവശ്യ വസ്​തുക്കള്‍ വരെ കയറ്റിയ കപ്പലുകളാണ്​ ഇരുവശത്തും യാത്ര മുടങ്ങി കിടക്കുന്നത്​. ഞായറാഴ്​ചയോ തിങ്കളാഴ്ചയോ മാത്രമേ കപ്പല്‍ ശരിയായ ദിശയിലേക്ക്​ കൊണ്ടുവരാനാകൂ എന്നാണ്​ പ്രാഥമിക കണക്കുകൂട്ടല്‍. അതുകഴിഞ്ഞ്​ സാ​ങ്കേതിക പരിശോധന കൂടി പൂര്‍ത്തിയായ ശേഷമാകും ഗതാഗതത്തിന്​ തുറന്നുകൊടുക്കുക.

ഈജിപ്​തിന്‍റെ ഏറ്റവും വലിയ സാമ്ബത്തിക സ്രോതസ്സാണ്​ സൂയസ്​ കനാല്‍. ശരാശരി 560 കോടി ഡോളറാണ്​ അതുവഴി വരുമാനം. പ്രതിദിനം 960 കോടി ഡോളറിന്‍റെ ചരക്ക്​ സൂയസ്​ കനാല്‍ കടന്നുപോകുന്നുവെന്നാണ്​ കണക്ക്​. അത്​ നിലക്കുന്നതോടെ കോടികളുടെ നഷ്​ടമാണ്​ കമ്ബനികള്‍ക്കും അതുവഴി മറ്റുള്ളവര്‍ക്കും വരിക. മണിക്കൂറില്‍ 3000 കോടി രൂപയുടെ നഷ്​ടമാകും ഇങ്ങനെയുണ്ടാവുകയെന്നാണ്​ കണക്കുകൂട്ടല്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version