Connect with us

കേരളം

രാജ്യദ്രോഹകുറ്റം: ശശി തരൂര്‍ അടക്കം ഏഴ് പേരുടെ അറസ്റ്റ് തടഞ്ഞ് കോടതി

Published

on

139

റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട പരാമർശത്തിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ശശി തരൂർ ഉൾപ്പെടെയുള്ള ഏഴു പേരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. കേസിൽ രണ്ട് ആഴ്ചയ്ക്കു ശേഷം വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.

പ്രതികൾക്കു സാവകാശം നൽകരുതെന്നും കേസിൽ നാളെ വാദം കേൾക്കണമെന്ന് ഡൽഹി പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാൽ കോടതി കേസ് പരിഗണിക്കുന്നതു വരെ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് പ്രതിഭാഗം അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.

റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ശശി തരൂർ എംപി, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, മൃണാൾ പാണ്ഡെ, വിനോദ് കെ. ജോസ് എന്നിവർ അടക്കം 7 പേർക്കെതിരെയാണ് രാജ്യദ്രോഹക്കേസെടുത്തത്.

മധ്യഡൽഹിയിൽ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പോസ്റ്റ് െചയ്തെന്നു ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version