Connect with us

കേരളം

സ്കൂൾ, കോളജ് സിലബസിൽ സുരക്ഷിത ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണം; ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

സ്കൂളിലും കോളജിലും സുരക്ഷിത ലൈംഗിക വിദ്യാഭ്യാസം സിലബസിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇന്റർനെറ്റിന് മുമ്പിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വഴികാട്ടിയാകാൻ ഒരു മാർഗനിർദേശങ്ങളും ഇല്ലാത്ത സാഹചര്യത്തിൽ ഇക്കാര്യം ഗൗരവകരമായി പരിഗണിക്കണം എന്ന് കോടതി പറഞ്ഞു.

ആവശ്യമെങ്കിൽ പഠനത്തിനായി സർക്കാർ ഒരു കമ്മിറ്റിക്ക് രൂപം നൽകണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷണൻ നിർദേശിച്ചു. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

15കാരിയുടെ ഏഴുമാസമായ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി നൽകിയ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചാണ് ഉത്തരവ്. പ്രായപൂർത്തിയാകാത്ത സഹോദരനിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായത്. കോടതി അനുമതിയോടെ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക്‌ കൈമാറിയിരുന്നു.

ഇരയായ പെൺകുട്ടിയുടെയും ദുരവസ്ഥ ചിന്തിക്കാവുന്നതിന് അപ്പുറമാണ്. മകളുടെ ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിറഞ്ഞ കണ്ണുകളോടെ മാത്രമേ പിതാവിന് ഒപ്പിടാനാകൂ. ഇത്തരം സാഹചര്യത്തിന് സമൂഹം ഒന്നാകെ ഉത്തരവാദികളാണ്. ഈ മാനസികാഘാതത്തിൽനിന്ന് അവരെ രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്, സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. സുരക്ഷിതമായ കുടുംബാന്തരീക്ഷം ഉണ്ടാക്കാനാകാത്തതും ലൈംഗികമായ അറിവില്ലായ്മയും ആണ് പ്രശ്നമെന്നും കോടതി വീക്ഷിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version