Connect with us

കേരളം

ജനദ്രോഹത്തിന്റെ ഏഴുവർഷങ്ങൾ, പ്രതിഷേധം ശക്തമാക്കും; കെ.സുരേന്ദ്രൻ

തിരുവനന്തപുരം. കേരളത്തില്‍ ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ സാധിക്കാത്ത രിതിയിലുള്ള സാഹചര്യം സൃഷ്ടിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ എട്ടാം വര്‍ത്തിലേക്ക് കടക്കുന്നതെന്ന് ബിജെപി സംസ്ഥനഅധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭരണത്തകര്‍ച്ചയും അരാജകതവും മാത്രമാണ് ഇടത് സര്‍ക്കാരിന്റെ കൈമുതല്‍. 4000 കോടിയുടെ അധിക നികുതിയാണ് എട്ടാം വര്‍ഷത്തില്‍ ചുമത്തിയത്. സംസ്ഥാനത്ത് ഉപ്പ് തൊട്ട് കര്‍പ്പൂരത്തിന് വരെ വിലക്കൂട്ടി. സമാനതകളില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും സര്‍ക്കാര്‍ നടത്തി.

തൊട്ടടുത്ത സംസ്ഥാനങ്ങളിലും മാഹിയിലും കേരളത്തിനെ അപേക്ഷിച്ച് 12-15 രൂപയാണ് ഒരു ലിറ്റർ പെട്രോളിനും ഡീസലിനും കുറവ് വരുന്നത്. കെട്ടിട നിർമാണ മേഖലയിലാവട്ടെ റോക്കറ്റ് നികുതി വർധനവാണ് പിണറായി സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. അരിക്കും പച്ചക്കറിക്കും ഉൾപ്പെടെ പൊള്ളുന്ന വിലയാണ് ഇന്ന് കേരളത്തിലുള്ളത്. വെള്ളക്കര വർധനവ് നാട്ടുകാരുടെ നട്ടെല്ലൊടിച്ചു നിൽക്കുമ്പോഴാണ് അടുത്ത മാസം വീണ്ടും വൈദ്യുതി ചാർജ് വർധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തത്. സമാനതകളില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും നടത്തി ഈ സർക്കാർ കേരളത്തെ തകർക്കുകയാണ്. പിണറായി സർക്കാരിൻ്റെ എല്ലാ വകുപ്പുകളും പൂർണ പരാജയമാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടു. പൊലീസുകാർ ലഹരിമാഫിയകൾക്കും ഗുണ്ടകൾക്കും വേണ്ടി വിടുപണി ചെയ്യുകയാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനയുടെ കൊലപാതകം.

സംസ്ഥാനത്ത് ആദിവാസികള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒരു ദിവസം 47 സ്ത്രീകള്‍ വിവിധ തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version