Connect with us

ദേശീയം

ഡിഗ്രി പ്രവേശന തീയതികള്‍ നീട്ടണം; സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ നിര്‍ദേശം

Published

on

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വരുന്ന മുറയ്ക്ക് ഡിഗ്രി പ്രവേശനത്തിനുള്ള സമയപരിധി നിശ്ചയിക്കാന്‍ സര്‍വകലാശാലകളോട് നിര്‍ദേശിച്ച് യുജിസി ചെയര്‍മാന്‍. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ചില സര്‍വകലാശാലകള്‍ ഡിഗ്രി പ്രവേശന നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഈ പശ്ചാത്തലത്തിലാണ് യുജിസിയുടെ ഇടപെടല്‍.

ചില സര്‍വകലാശാലകളില്‍ ഡിഗ്രി പ്രവേശന നടപടികള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഭാവി മുന്നില്‍ കണ്ട് സിബിഎസ്ഇ കഴിഞ്ഞയാഴ്ച യുജിസിയെ സമീപിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് ശേഷം പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നതായിരുന്നു സിബിഎസ്ഇയുടെ ആവശ്യം. വിദ്യാര്‍ഥികളുടെ ഭാവി മുന്നില്‍ കണ്ടാണ് പരീക്ഷാഫലം വരുന്ന മുറയ്ക്ക് ഡിഗ്രി പ്രവേശനത്തിനുള്ള സമയപരിധി നിശ്ചയിക്കാന്‍ സര്‍വകലാശാലകളോട് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ നിര്‍ദേശിച്ചത്.

അല്ലാത്തപക്ഷം വിദ്യാര്‍ഥികള്‍ക്ക് വിവിധ സര്‍വകലാശാലകളില്‍ സീറ്റ് ലഭിക്കുന്നതിന് തടസം നേരിടുമെന്നാണ് ആക്ഷേപം ഉയരുന്നത്. ഇത് കണക്കിലെടുത്താണ് യുജിസിയുടെ ഇടപെടല്‍. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാന്‍ മതിയായ സമയം ലഭിക്കത്തക്കവിധം നടപടികള്‍ സ്വീകരിക്കാനാണ് സര്‍വകലാശാലകളോട് യുജിസി ചെയര്‍മാന്‍ നിര്‍ദേശിച്ചത്. ഈ മാസം അവസാനത്തോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം സിബിഎസ്ഇ പ്രസിദ്ധീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version