കേരളം
75 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ല
രാജ്യത്ത് 75 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർ നികുതി റിട്ടേൺ സമർപ്പിക്കേണ്ടെന്ന് ബജറ്റിൽ പ്രഖ്യാപനം. പെൻഷൻ, പലിശ വരുമാനം മാത്രം ഉള്ളവർക്കാണ് ഇളവ്.
സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇളവ് പ്രഖ്യാപിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
ആദായ നികുതി തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനും ബജറ്റിൽ തീരുമാനമായതായി ധനമന്ത്രി അറിയിച്ചു.
നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല.