Connect with us

കേരളം

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍; ദൃശ്യങ്ങള്‍ പുറത്ത്

Published

on

3f7b75d5c55f1a7c5115a6a4bc8274f8921ce3c94fc04bdace890501ec75b2c4

 

 


 

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍. സെക്രട്ടേറിയറ്റ് കന്റീന്‍ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിലാണ് നൂറുകണക്കിനു ജീവനക്കാരുടെ തള്ളിക്കയറ്റം ഉണ്ടായത്. സെക്രട്ടേറിയേറ്റിലെ ഡര്‍ബാര്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ജീവനക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നതിന്റെയും തിരക്ക് കൂട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

കോവിഡ് ബാധിതരുടെ എണ്ണം കുതിച്ച്‌ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതായി മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിറ്റേന്നു തന്നെ അതെല്ലാം ഭരണസിരാകേന്ദ്രത്തില്‍ ലംഘിക്കപ്പെടുന്ന കാഴ്ചയുണ്ടാകുന്നത്.

സെക്രട്ടേറിയറ്റിലെ 5,500 വോട്ടര്‍മാര്‍ക്കായി ഡര്‍ബാര്‍ ഹാളിലും സൗത്ത് കോണ്‍ഫറന്‍സ് ഹാളിലുമാണ് ബൂത്തുകള്‍ ഒരുക്കിയത്. ധന, നിയമ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് സൗത്ത് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ബൂത്ത്. മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഡര്‍ബാര്‍ ഹാളിലും. രാവിലെ 10നു തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് അഞ്ചു മണി വരെയാണ്. 24 സ്ഥാനാര്‍ഥികളാണു മത്സര രംഗത്ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version