കേരളം
വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പല്‍ ഇന്നെത്തും
വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പല്‍ ഇന്നെത്തും. ഷാങ്ഹായില്‍നിന്നും പുറപ്പെട്ട ഷെന്‍ഹുവ 29 രാവിലെ എട്ടുമണിയോടെയാണ് തുറമുഖത്തെത്തുക. ചൈനയില്‍ നിന്നെത്തിയ ഷെന്‍ ഹുവ 15 കപ്പലാണ് ആദ്യം വിഴിഞ്ഞത്തെത്തിയത്. വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ ഒരു ഷിപ്പ് ടു ഷോര്‍ ക്രെയ്ന്‍, രണ്ട് യാര്‍ഡ് ക്രെയിനുകള്‍ എന്നിവയുമായാണ് കപ്പല്‍ എത്തിയത്.
തുറമുഖ ത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ ക്രെയിനെത്തിക്കുന്ന
രണ്ടാമത്തെ കപ്പല്‍ ചൈനയിലെ ഷാങ്ഹായില്‍ നിന്നുള്ള ഷെന്‍ഹുവ 29 എന്ന കപ്പലാണിത്. ഒരു ഷിപ്പ് ടു ഷോര്‍ ക്രെയിന്‍, അഞ്ച് യാര്‍ഡ് ക്രെയിനുകള്‍ എന്നിവയാണ് കപ്പലിലുള്ളത്.ഇതില്‍ ഷിപ്പ് ടു ഷോര്‍ ക്രെയിന്‍ വിഴിഞ്ഞത്തിറക്കിയശേഷം ബാക്കിയുള്ളവയുമായി കപ്പല്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകും.
ആറ് യാര്‍ഡ് ക്രെയിനുകളുമായി ഷെന്‍ഹുവ 24 കപ്പല്‍ 25നെത്തും. രണ്ടു ഷിപ് ടു ഷോര്‍, 3 യാഡ് ക്രെയിനുകളാവും ഇതിലുണ്ടാവുക. വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലായ ഷെന്‍ഹുവ 15 ഡിസംബര്‍ 15ന് മൂന്ന് ക്രെയിനുകളുമായി വീണ്ടുമെത്തും. 2024 മേയില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന തുറമുഖത്തിന്റെ ആദ്യഘട്ടത്തിനായി 8 ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രെയിനുകളുമാണ് ആവശ്യം.[