Connect with us

കേരളം

വിഴിഞ്ഞത്തേക്ക് രണ്ടാമത്തെ കപ്പൽ; ഷെൻഹുവ 29 അടുത്തമാസമെത്തും

Screenshot 2023 10 24 151350

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആറ് ക്രെയിനുകളുമായി ചൈനയിൽ നിന്ന് രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു. ഷെൻഹുവ 29 എന്ന കപ്പൽ നവംബർ 15-ഓടെ വിഴിഞ്ഞത്തെത്തും. നിലവിൽ വിഴിഞ്ഞത്തുള്ള ഷെൻഹുവ 15 കപ്പലിൽ നിന്ന് ഷിപ്പ് ടു ഷോർ ക്രെയിൻ ഇറക്കാനായിട്ടില്ല. 8 ഷിപ്പ് ടു ഷോർ ക്രെയിനുകളും 24 യാഡ് ക്രെയിനുകളുമാണ് വിഴിഞ്ഞം തുറമുഖത്തിൻറെ ആദ്യഘട്ടത്തിൽ ആവശ്യം.

6 യാഡ് ക്രെയിനുകളുമായാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് ഷെൻഹുവ 29 കപ്പൽ പുറപ്പെട്ടത്. നവംബർ 15-ന് കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്നാണ് കണക്കുകൂട്ടൽ. ZPMC എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് അദാനി പോർട്സ് ക്രെയിനുകൾ വാങ്ങുന്നത്. നിലവിൽ വിഴിഞ്ഞത്തുള്ള ഷെൻഹുവ 15 കപ്പലിൽ നിന്ന് അവസാനത്തെ ക്രെയിൻ ഇറക്കാനുള്ള ശ്രമം തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നലെ ക്രെയിനിറക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.

ഇന്ന് പുലർച്ചെ മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഷെൻഹുവ 15 കപ്പൽ കഴിഞ്ഞ 21-ന് മടങ്ങണമെന്നായിരുന്നു കരാർ. എത്രയും വേഗം ക്രെയിനിറക്കി കപ്പൽ മടക്കി അയക്കാനാണ് അദാനി പോർട്സിൻറെ ശ്രമം. ആദ്യഘട്ടത്തിലേക്ക് ആവശ്യമുള്ള ബാക്കി ക്രെയിനുകളുമായി കൂടുതൽ കപ്പലുകൾ ഉടൻ ചൈനയിൽ നിന്ന് പുറപ്പെടുമെന്ന് അദാനി പോർട്സ് അറിയിച്ചു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version