കേരളം
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ മെയ് 20 ന്
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20 ന് നടക്കും. സി പി എം – സി പി ഐ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.സിപിഎം, എൽഡിഎഫ് യോഗങ്ങൾ പൂർത്തിയാക്കി മന്ത്രിമാരെ തീരുമാനിക്കുമ്പോൾ 18 കഴിയും.
ചീഫ് സെക്രട്ടറി അധ്യക്ഷനായ കോ ഓർഡിനേഷൻ കമ്മിറ്റിയാണു സത്യപ്രതിജ്ഞയുടെ സ്ഥലവും വിശദാംശങ്ങളും തീരുമാനിക്കുക. ഈ യോഗം ചേരുന്നതിനുള്ള തീയതി തീരുമാനിച്ചിട്ടില്ല. കൊവിഡ് സാഹചര്യത്തിൽ രാജ്ഭവനിലെ പാർക്കിങ് ഏരിയയിൽ പന്തൽ നിർമിച്ചു സത്യപ്രതിജ്ഞ നടത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ എത്ര പേരെ പങ്കെടുപ്പിക്കണമെന്നും മറ്റും കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കും. നിയുക്ത മന്ത്രിമാർക്കു പുറമേ കുടുംബാംഗങ്ങൾ, എംഎൽഎമാർ, സ്ഥാനമൊഴിയുന്ന മന്ത്രിമാർ, പൗരപ്രമുഖർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കു പ്രവേശനം നൽകാനാണു സാധ്യത. കാവൽ മന്ത്രിസഭാംഗങ്ങൾ ഓഫിസും ഔദ്യോഗിക വസതിയും ഒഴിയാനുള്ള തയാറെടുപ്പിലാണ്. ഇവർക്ക് സ്ഥാനം ഒഴിഞ്ഞാലും 15 ദിവസം സാവകാശം ലഭിക്കും.