Connect with us

കേരളം

ജനക്ഷേമ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരണം തുടങ്ങി

Published

on

54

ജനക്ഷേമ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ ആരോ​ഗ്യവും ഭക്ഷണവും ഉറപ്പാക്കുന്ന ബജറ്റാണ് പ്രഖ്യാപിക്കുന്നത്. കൊവിഡ് പ്രതിസന്ധി മറികടന്ന് കേരളത്തിന് മുന്നോട്ട് പോകാനുള്ള എല്ലാ നിർദ്ദേശങ്ങളും ഇന്നത്തെ ബജറ്റവതരണത്തിൽ ഉണ്ടാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ.

കേരളത്തിന്റെ സാമ്പത്തിക നിലയിൽ ആരോഗ്യ മേഖലയിൽ എല്ലാം പുരോഗതിയുണ്ടാകണം. കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുക്കും. പ്രഖ്യാപനങ്ങൾ നടപ്പാക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. തോമസ് ഐസക് അവതരിപ്പിച്ചത് സമഗ്രമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു. അതിലെ പ്രഖ്യാപനങ്ങള്‍ എല്ലാം നടപ്പാക്കുമെന്ന് ബജറ്റ് ആമുഖത്തില്‍ ധനമന്ത്രി. കേരള ഭരണത്തില്‍ ജനാധിപത്യവല്‍കരണം നടപ്പാക്കുന്നതിന്റെ സൂചനയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് ധനമന്ത്രി പറഞ്ഞു.

സംസ്ഥാന ബജറ്റവതരണത്തിനിടെ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരെയാണ് ധനമന്ത്രിയുടെ വിമർശനം. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര കൊവിഡ് വാക്സിന് നയം തിരിച്ചടിയായെന്ന് ബജറ്റവതരണത്തിനിടെ കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു.

കൊവിഡ് പ്രതിരോധത്തിനായി ബജറ്റിൽ ആറിന പരിപാടി കൂടി പ്രഖ്യാപിച്ചു. എല്ലാ സി എച്ച് സി , താലൂക് ആശുപത്രികളിലും 10 ഐസൊലേഷൻ കിടക്കകൾ അനുവദിക്കുമെന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഇതിനായി 635 കോടി അനുവദിച്ചു.

കടലാക്രമണം ചെറുക്കാൻ ശാസ്ത്രീയ രീതികൾ നടപ്പാക്കും. കടൽഭിത്തികൾ ട്രൈപോഡ് ഉപയോഗിച്ച് നേരെയാക്കും. തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നൽകും. അടുത്ത കാലവർഷത്തിനു മുൻപ് ഇതിൻറെ ഗുണഫലം ലഭിക്കും. 4 വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും.

കാർഷിക മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി. 4% പലിശ നിരക്കിൽ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വാണിജ്യാടിസ്ഥാനത്തിലും വായ്പ നൽകും

കൃഷിഭവനുകളെ സ്മാർട് ആക്കാനുള്ള പദ്ധതിക്ക് ആദ്യഘട്ടമെന്ന നിലയിൽ 10 കോടി രൂപ വകയിരുത്തി.കർഷകർക്ക് 2,600 കോടി രൂപ വായ്പ ലഭ്യമാക്കും. ഉൽപന്നങ്ങളുടെ ശേഖരണത്തിനും സംഭരണത്തിനും അഞ്ച് അഗ്രോ പാർക്കുകൾ സ്ഥാപിക്കും. നാലു ശതമാനം പലിശയിൽ 2,000 കോടി രൂപ വായ്പ നൽകും. സെന്റർ ഫോർ ഡിസീസ് കൺട്രോളിന് 50 ലക്ഷം രൂപ. തോട്ടം മേഖലയുടെ വികസനത്തിന് 2 കോടി രൂപ വകയിരുത്തി. പാൽ മൂല്യവർധന ഉൽപന്നങ്ങൾക്കായി ഫാക്ടറി സ്ഥാപിക്കും.

സൗജന്യവാക്‌സിന്‍ എല്ലാവര്‍ക്കും എത്രയും വേഗം ലഭ്യമാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 18വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 500 കോടി ബജറ്റില്‍ വകയിരുത്തി. വാക്‌സിന്‍ വിതരണത്തിന് കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version