Connect with us

കേരളം

കൊവിഡ്; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ രണ്ടാംദിനം

Published

on

IMG 20210514 WA0106

കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് നാല് ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നു. ആദ്യ ദിനം കാര്യമായ പരാതികളൊന്നുമുണ്ടാകാതെ ജനം സഹകരിക്കുന്ന കാഴ്ചയാണ് പൊതുവെ കണ്ടത്. എറണാകുളത്തും തിരുവനന്തപുരത്തുമടക്കം ആദ്യദിനം രാവിലെ തിരക്കുണ്ടായിരുന്നെങ്കിലും പൊതുവേ സ്ഥിതി മെച്ചപ്പെട്ടതായിരുന്നു. രണ്ടാംദിനവും രാവിലെ തിരക്കുണ്ടാകാനുള്ള സാഹചര്യമുള്ളതിനാൽ ഇന്ന് പരിശോധന കടുപ്പിക്കാനാണ് പൊലിസിന്‍റെ തീരുമാനം. മതിയായ യാത്രാനുമതിയില്ലാതെ പുറത്തിറങ്ങുന്നവർക്ക് പിഴ ചുമത്തുന്നതുൾപ്പെടെയുളള കർശ്ശന നടപടിയുണ്ടാകും.

എന്നാൽ ലോക്ഡൗൺ തുടരുന്ന തൃശ്ശൂർ ജില്ലയിൽ കളക്ടർ ഇന്ന് കൂടുതൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ജില്ലയിൽ മത്സ്യ മാംസ വിപണന കേന്ദ്രങ്ങൾക്ക് ഇളവുണ്ടായിരിക്കുന്നതായിരിക്കും. ബുധൻ ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 മണിവരെ തുറക്കാം. ആര്‍ആര്‍ടികള്‍, വാര്‍ഡുതലകമ്മിറ്റി, ഹോം ഡെലിവറി തുടങ്ങിയവ വഴി മാത്രമായിരിക്കും വിതരണം. ദന്താശുപത്രികൾ തുറക്കാം. കന്നുകാലിത്തീറ്റ വിപണന കേന്ദ്രങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതിയുണ്ട്. ആനകൾക്കുള്ള പട്ടകൾ മറ്റുജില്ലകളിൽ നിന്ന് കൊണ്ടുവരാനും അനുമതി നൽകിയിട്ടുണ്ട്.

അതേസമയം എറണാകുളം ജില്ലയിൽ കൊച്ചി സിറ്റി പരിധിയിൽ 1500 പോലീസുകാരെയും റൂറലിൽ 2000 പേരെയുമാണ് വിന്യസിച്ചിട്ടുണ്ട്. വിവിധ സോണുകളായി തിരിച്ച് മറ്റ് ജില്ലകളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലാണ് കൂടുതൽ പരിശോധന. ആംബുലൻസ് പോലുള്ള അടിയന്തര വാഹനങ്ങൾ പ്രത്യേകം തയ്യാറാക്കിയ പാതയിലൂടെ കടത്തിവിടുന്നുണ്ട്.

നിയമലംഘകരെ കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധന കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇന്ന് ജില്ലയിലെ പലചരക്ക്, ബേക്കറി, പച്ചക്കറി കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കഴിഞ്ഞ ദിവസം 138 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 50 വാഹനങ്ങൾ പിടിച്ചെടുത്തു. ക്വാറന്‍റീനിൽ കഴിയുന്നവർ നിയമലംഘനം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജനമൈത്രി ബീറ്റ് ഓഫീസർമാരെ ചുമതലപ്പെടുത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version