Connect with us

കേരളം

സ്‌കോൾ-കേരള ഡി സി എ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു;1183 വിദ്യാർഥികൾക്ക് ഡിസ്റ്റിംഗ്ഷൻ

Published

on

സ്‌കോൾ-കേരള നടത്തിയ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് അഞ്ചാം ബാച്ചിന്റെ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്താകെ 1520 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 1323 പേർ (87.04% ശതമാനം) നിശ്ചിത യോഗ്യത നേടി. 1183 വിദ്യാർഥികൾക്ക് ഡിസ്റ്റിംഗ്ഷനും 140 പേർക്ക് ഫസ്റ്റ് ക്ലാസ്സും ലഭിച്ചു.

കൊല്ലം ജില്ലയിലെ തേവള്ളി ഗവ മോഡൽ ബോയ്‌സ് സ്കൂളിലെ അശ്വിൻ ആർ നായർ , പത്തനംതിട്ട ജില്ലയിലെ അങ്ങാടിക്കൽ എസ് എൻ വി എച്ച് എസ് എസിലെ വൈഷ്ണവി എന്നിവർ ഒന്നാം റാങ്കും, കൊല്ലം ജില്ലയിലെ തേവള്ളി ഗവ. മോഡൽ ബോയ്‌സ് എച്ച് എസ് എസിലെ സായിറാം കെ , പാലക്കാട് ജില്ലയിലെ സി എ എച്ച് എസ് എസിലെ അമൃത ബി എന്നിവർ രണ്ടാം റാങ്കും നേടി.

തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിലെ ഫർസാന പ്രവീൺ, കൊല്ലം ജില്ലയിലെ തേവള്ളി ഗവ. മോഡൽ ബോയ്‌സ് സ്കൂളിലെ അശ്വിൻ എം.എസ് , തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഗവ. മോഡൽ ഗേൾസ് സ്കൂളിലെ അമൃത നയന എന്നിവർക്കാണ് മൂന്നാം റാങ്ക്. പരീക്ഷാ ഫലം www.scolekerala.org യിൽ ലഭ്യമാണ്.

ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയത്തിന് സെപ്റ്റംബർ 25 മുതൽ ഒക്‌ടോബർ ഒന്നുവരെ അപേക്ഷിക്കാം. സ്‌കോൾ കേരള വെബ്‌സൈറ്റിലുള്ള നിർദ്ദിഷ്ട അപേക്ഷാ ഫോമിലാണ് അപേക്ഷിക്കേണ്ടത്. ഒരു പേപ്പറിന് 200 രൂപയാണ് പുനർമൂല്യനിർണ്ണയ ഫീസ്. ഫീസ് ഓൺലൈനായും ഓഫ്‌ലൈനായും അടക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version