Connect with us

കേരളം

സ്‌കൂൾ വിപണി; സഹകരണ മേഖലയ്ക്ക് റെക്കോഡ് വ്യാപാരം

നിറപ്പകിട്ടാർന്ന സ്‌കൂൾ വിപണിയിൽ സഹകരണ സംഘങ്ങൾക്കും നേട്ടം. വിലക്കുറവിന്റെ സ്റ്റുഡന്റ് മാർക്കറ്റ് ഒരുക്കിയ സഹകരണമേഖലയിൽ റെക്കോഡ് വ്യാപാരമാണ് നടന്നതെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇത്തവണ കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ 512 സ്റ്റുഡന്റ് മാർക്കറ്റുകളാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇതിലൂടെ മാത്രമുള്ള വ്യാപാരം 7.5 കോടി രൂപയാണ്. കഴിഞ്ഞവർഷം ഈ സമയത്ത് 6.5 കോടി രൂപയുടെ വ്യാപാരമാണ് നടന്നത്.

2017 മുതലാണ് സ്റ്റുഡന്റ് മാർക്കറ്റുകളിലൂടെ വിൽപ്പന സജീവമായത്. ആവർഷം 346 വിൽപ്പന കേന്ദ്രങ്ങളാണുണ്ടായിരുന്നത്. 5.94 കോടിയായിരുന്നു അന്നത്തെ വിൽപ്പന. കഴിഞ്ഞ വർഷം 400 മാർക്കറ്റുകൾ ജൂൺ അവസാനം വരെ പ്രവർത്തിച്ചപ്പോൾ വിൽപ്പന 7.93 കോടിയായിരുന്നു.കൺസ്യൂമർഫെഡ് നേരിട്ട് 183 മാർക്കറ്റുകളും, 283 എണ്ണം സംഘങ്ങൾ വഴിയുമാണ് നടത്തുന്നത്. സ്‌കൂൾ സംഘങ്ങൾ വഴി 46 സ്റ്റുഡന്റ് മാർക്കറ്റുകളാണ് നടത്തുന്നത്. ഇതാദ്യമാണ് സ്‌കൂൾ സംഘങ്ങളിലൂടെ സ്റ്റുഡന്റ് മാർക്കറ്റുകൾ നടത്തുന്നത്.

ഗുണനിലവാരമുള്ള ത്രിവേണി നോട്ട്ബുക്കുകൾ ഉൾപ്പടെ വിദ്യാർഥികൾക്കാവശ്യമായ മുഴുവൻ പഠന സാമഗ്രികളും ഇക്കുറി കൺസ്യൂമർഫെഡ് മുഖാന്തരം വിൽപ്പനയ്‌ക്കെത്തിയിരുന്നു. പൊതുവിപണിയേക്കാൾ 40 ശതമാനം വരെ വിലക്കുറച്ചായിരുന്നു കൺസ്യൂമർഫെഡിന്റെ വ്യാപാരം. അടുത്ത മൂന്നാഴ്ച്ചകൂടി മാർക്കറ്റുകൾ പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് കൂടാതെ സംസ്ഥാനത്തെ വിവിധ എംപ്‌ളോയിസ് സൊസൈറ്റികളും സ്‌കൂൾ വിപണികൾ നടത്തുന്നുണ്ട്. വിൽപനയിൽ ലാഭത്തിനപ്പുറം വലിയ വിലകുതിപ്പിൽ നിന്ന് സ്‌കൂൾ വിപണിയെ പിടിച്ചു നിർത്താൻ സഹകരണ മേഖലയുടെ ഇടപെടലുകൾക്ക് കഴിഞ്ഞു എന്നതാണ് പ്രധാന നേട്ടമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version