Connect with us

കേരളം

ഒക്ടോബര്‍ 20ന് മുമ്പ് സ്കൂൾ ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം,;മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഗതാഗതവകുപ്പ്

Published

on

നവംബര്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനിരിക്കേ, സ്‌കൂള്‍ ബസിലെ യാത്രയുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഗതാഗത വകുപ്പ്. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. ഒക്ടോബര്‍ 20ന് മുമ്പ് സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഗതാഗത വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. കോവിഡിന് മുന്‍പ് സ്‌കൂള്‍ ബസില്‍ ഒരു സീറ്റില്‍ രണ്ടുപേരെ ഇരിക്കാന്‍ അനുവദിച്ചിരുന്നു.

എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഒരു സീറ്റില്‍ ഒരു കുട്ടിയെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല. സ്‌കൂള്‍ ബസ് ജീവനക്കാര്‍ കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരായിരിക്കണമെന്നും ആന്റണി രാജു പറഞ്ഞു.

ഒക്ടോബര്‍ 20ന് മുമ്പ് സ്‌കൂള്‍ ബസുകളുടെ ഫിറ്റ്്‌നസ് അധികൃതര്‍ ഉറപ്പാക്കണം. പനി, ചുമ തുടങ്ങി രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ഥികളെ ബസില്‍ കയറ്റരുത്. കുട്ടികളുടെ കൈവശം ഹാന്‍ഡ് സാനിറ്റൈസര്‍ ഉണ്ടായിരിക്കണം. ബസില്‍ തെര്‍മല്‍ സ്‌കാനിങ്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കണമെന്നും ആന്റണി രാജു പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version