ദേശീയം
എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങളില്‍ മാറ്റവുമായി എസ്.ബി.ഐ
എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചെക്ക്ബുക്ക് ചാര്‍ജുകളിലും മാറ്റങ്ങളുമായി എസ്.ബി.ഐ. ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്കാണ് പുതിയ നിയമങ്ങള്‍ ബാധകമാവുക. ജൂലൈ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നും എസ്.ബി.ഐ അറിയിച്ചു.
എ.ടി.എമ്മുകളില്‍ നിന്ന് പ്രതിമാസം നാല് തവണ മാത്രമാണ് ബേസിക്സ് സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാനാകുക. പിന്നീട് ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും 15 രൂപയും ജി.എസ്.ടിയും നല്‍കണം.10 പേജുള്ള ചെക്ക്ബുക്കാണ് എസ്.ബി.ഐ നിലവില്‍ സൗജന്യമായി പ്രതിവര്‍ഷം നല്‍കുന്നത്.
ഇതിന് ശേഷം 10 ലീഫുള്ളതിന് 40 രൂപയും 25 എണ്ണമുള്ളതിന് 75 രൂപയും നല്‍കണം. അടിയന്തരമായി ചെക്ക്ബുക്ക് ലഭിക്കണമെങ്കില്‍ 50 രൂപയും നല്‍കണം.കോവിഡ് മഹാമാരി ബാങ്കിങ് മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബാങ്ക് ശാഖകളിൽനിന്ന് പണം പിൻവലിക്കുന്നതിൽ ഇളവുകളുമായി എസ്.ബി.ഐ നേരത്തെ രംഗത്ത് എത്തിയിരുന്നു. അക്കൗണ്ടുടമകൾക്ക് ഇതരശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തിയതാണ് പ്രധാന മാറ്റം.
ഇതനുസരിച്ച് അക്കൗണ്ടുടമകൾക്ക് ചെക്ക് ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. ബാങ്കിലെ പിൻവലിക്കൽ ഫോം ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പിൻവലിക്കാവുന്ന പരിധി 5000 രൂപയിൽനിന്ന് 25000 രൂപയായും വർധിപ്പിച്ചു.